ടൂറിസം വിവരങ്ങളുമായി മത്ര വാട്ടർഫ്രണ്ടിൽ ടൂറിസം ഗൈഡൻസ് ഹബ് തുടങ്ങി
text_fieldsമസ്കത്ത്: ചരിത്ര പ്രസിദ്ധമായ മത്ര വിലായത്തിലെ വാട്ടർഫ്രണ്ടിൽ പൈതൃക-ടൂറിസൃ മന്ത്രാലയം ടൂറിസം ഗൈഡൻസ് ഹബ് ആരംഭിച്ചു. ടൂറിസം വിവരങ്ങൾ നൽകുന്നതിനും വിനോദസഞ്ചാരികളുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിനുമായാണ് ഇത് ഒരുക്കിയിരിക്കുന്നത്. വിവരങ്ങൾ നൽകുന്നതിനോടൊപ്പം ഏറ്റവും പ്രധാനപ്പെട്ട പൈതൃക സ്ഥലങ്ങളിലേക്ക് സന്ദർശകരെ പരിചയപ്പെടുത്തുന്നതിനും ഈ കേന്ദ്രം സംഭാവന ചെയ്യുമെന്ന് പൈതൃക ടൂറിസം മന്ത്രാലയം അറിയിച്ചു.
ടൂറിസം ഹബ് വിനോദസഞ്ചാരികളുടെ അന്വേഷണങ്ങളോട് പ്രതികരിക്കുകയും ഹോട്ടൽ സൗകര്യങ്ങൾ, ടൂറുകൾ സംഘടിപ്പിക്കുന്ന സ്ഥാപനങ്ങൾ, മറ്റ് സേവനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ടൂറിസം മേഖല നൽകുന്ന സേവനങ്ങൾ അവതരിപ്പിക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തെ ചരിത്ര പ്രസിദ്ധമായ ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്നാണ് മത്ര. സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് കോർണിഷും മത്ര സൂഖുമടക്കം കാണാനായി ഇവിടെ എത്താറുള്ളത്. ഇത്തരം ആളുകൾക്ക് വിവരങ്ങൾക്കായി ഇനി ടൂറിസം ഗൈഡൻസ് ഹബിനെ ആശ്രയിക്കാൻ കഴിയും. അതോടൊപ്പം സഞ്ചാരികൾക്ക് മറ്റ് ടൂറിസം കേന്ദ്രങ്ങളുടെ വിവരങ്ങൾ നൽകാനും ഹബ്ബ് പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.