മവാല പഴം-പച്ചക്കറി മാർക്കറ്റ് ഖസായിനിലേക്ക് മാറ്റുന്നു
text_fieldsമസ്കത്ത്: ഒമാനിലെ പഴം-പച്ചക്കറി മൊത്തവ്യാപാരത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്, മവാല പഴം-പച്ചക്കറി സെൻട്രൽ മാർക്കറ്റ് ഖസായിൻ സാമ്പത്തിക മേഖലയിലേക്ക് മാറ്റുന്നു. കൂടുതൽ ആധുനിക സജ്ജീകരണങ്ങളോടെ വലിയ സംവിധാനമാണ് ഖസായിനിൽ ഒരുക്കുക. ഇതുസംബന്ധിച്ച് മസ്കത്ത് മുനിസിപ്പാലിറ്റിയും ഖസായിൻ സാമ്പത്തിക മേഖല പ്രതിനിധികളും തമ്മിൽ കരാർ ഒപ്പിട്ടു. മുനിസിപ്പാലിറ്റി പ്രസിഡൻറ് എൻജി. ഇസാം സൗദ് അൽ സദ്ലജി, ഖസായിൻ കേന്ദ്ര പഴം-പച്ചക്കറി കമ്പനി ചെയർമാൻ എൻജി. കലാത്ത് ഗുലൂം അൽ ബുലൂഷി, ഖസായിൻ ഇക്കണോമിക് സിറ്റി സി.ഇ.ഒ എൻജി. സലീം സുലൈമാൻ അൽ തുഹ്ലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കൂടതൽ ആസൂത്രിതവും പൂർണമായും ശീതീകരിച്ചതും അൾട്രാ മോഡേൺ സൗകര്യങ്ങളുള്ളതുമായ മാർക്കറ്റാണ് നിർമിക്കുക. മസ്കത്ത് റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിലും ഇതിലൂടെ കുറവുണ്ടാകും. കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും ആവശ്യമായ പാർക്കിങ് സൗകര്യവും ഇവിടെയുണ്ടാകും.
പഴം, പച്ചക്കറി വ്യാപാരത്തിൽ ഇടപെടുന്ന ഇറക്കുമതിക്കാർ, കയറ്റുമതിക്കാർ, മൊത്ത-ചില്ലറ വ്യാപാരികൾ, ഉപഭോക്താക്കൾ എന്നിവരെ ഒരു കുടക്കീഴിൽ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.നിലവിലുള്ള മവാല മാർക്കറ്റ് പുതിയത് പൂർത്തിയാകുന്നതോടെ ചില്ലറ വ്യാപാരത്തിനും ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും ഉപയോഗപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. മവാല മാർക്കറ്റിെൻറ മൂന്നിരട്ടി വലുപ്പമാണ് പുതിയതിന് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.