മസ്ദ പുതിയ എം.എക്സ് ഫൈവ് മിയാറ്റ ഒമാൻ വിപണിയിൽ അവതരിപ്പിച്ചു
text_fieldsമസ്കത്ത്: എം.എക്സ് ഫൈവ് മിയാറ്റ റോഡ്സ്റ്ററിെൻറ ഏറ്റവും പുതിയ പതിപ്പ് മസ്ദ ഒമാൻ വിപണിയിൽ അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് പണത്തിനൊത്ത മൂല്യം നൽകുന്ന വാഹനത്തിന് മുൻ മോഡലുകളേക്കാൾ ഏറെ നവീകരണങ്ങൾ വരുത്തിയിട്ടുണ്ട്. 181 എച്ച്.പി ശേഷിയുള്ള രണ്ട് ലിറ്ററിെൻറ നാല് സിലിണ്ടർ എൻജിനാണ് മിയാറ്റ റോഡ്സ്റ്ററിന് കരുത്ത് പകരുന്നത്. ഡ്രൈവർക്കും സഹയാത്രികർക്കും സുഖമുള്ള യാത്രാനുഭവം നൽകുന്ന റോഡ്സ്റ്ററിെൻറ മുകൾ ഭാഗം തുറക്കാനും കഴിയും. ആകർഷകമായ ഇൻറീരിയറിന് ഒപ്പം ലഘുവായ വാഹന നിയന്ത്രണ സംവിധാനങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്.
മനോഹരവും മികച്ച ഡ്രൈവിങ് അനുഭവം നൽകുന്നതുമായ സ്പോർട്സ് കാറാണ് എം.എക്സ് ഫൈവ് എന്ന് അടുത്തിടെ വാഹനം വാങ്ങിയ അബ്ദുൽ മാലിക് അൽ ജാബ്രി പറയുന്നു. ഒമാനിൽ ടവ്വൽ ഓേട്ടാ സെൻററാണ് മസ്ദ വാഹനങ്ങളുടെ വിതരണക്കാർ. ഒമാെൻറ വിവിധ ഭാഗങ്ങളിലായി മസ്ദ ഷോറൂമുകളാണ് ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.