മീഡിയവൺ ബ്രേവ് ഹാർട്ട് പുരസ്കാരം 11 മലയാളി കൂട്ടായ്മകൾക്ക്
text_fieldsമസ്കത്ത്: ഒമാനിലെ കോവിഡ് പോരാളികൾക്കുള്ള മീഡിയ വണിെൻറ ബ്രേവ് ഹാർട്ട് അവാർഡുകൾ പ്രഖ്യാപിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു, മുനവ്വറലി ശിഹാബ് തങ്ങൾ, സംവിധായകൻ കമൽ എന്നിവരാണ് അവാർഡ് പ്രഖ്യാപനം നിർവഹിച്ചത്. മീഡിയവൺ മിഡിലീസ്റ്റ് അവറിലൂടെയാണ് അവാർഡ് പ്രഖ്യാപനം നടന്നത്. കോവിഡ് കാലത്തെ സേവനങ്ങളെ മുൻനിർത്തി പ്രമുഖരായ 11 മലയാളി കൂട്ടായ്മകളാണ് അവാർഡിനർഹരായത്. മസ്കത്ത് കെ.എം.സി.സി, കൈരളി ഒമാൻ, പ്രവാസി വെല്‍ഫെയർ ഒമാൻ, ഐ.സി.എഫ് ഒമാൻ, സോഷ്യൽ ഫോറം ഒമാൻ, ഒ.ഐ.സി.സി ഒമാൻ, മലയാളം വിങ് മസ്കത്ത്, സലാല കെ.എം.സി.സി, സലാല കൈരളി, ഇന്ത്യൻ വെൽഫെയർ ഫോറം സലാല, പി.സി.എഫ് സലാല തുടങ്ങിയവരാണ് അവാർഡിനർഹരായത്.
വ്യക്തിഗത അവാർഡിനർഹരായ മൂന്ന് പേരും കോവിഡ് ബാധിച്ച് മരിച്ചവരാണ്. മസ്കത്തിൽ 'ഹാനി' ക്ലിനിക്ക് നടത്തിയിരുന്ന ഡോ. രാജേന്ദ്രൻ നായർ, ആരോഗ്യമന്ത്രാലയത്തിൽ നഴ്സായിരുന്ന ബ്ലസി തോമസ്, രമ്യ റജുലാൽ എന്നിവരാണ് മരണാനന്തര ബഹുമതിക്കായി അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത്. നൂറുകണക്കിന് നോമിനേഷനുകളിൽനിന്നാണ് അവാർഡിനർഹരായവരെ ജൂറി തിരഞ്ഞെടുത്തത്. മസ്കത്തുമായി ബന്ധമില്ലാതെ സലാലയിൽ പ്രവർത്തിക്കുന്ന നാല് കൂട്ടായ്മകളും ഇതിൽ ഇടംനേടി. ജനുവരി ആദ്യം മസ്കത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.