മീഡിയ വൺ ബ്രേവ് ഹാർട്ട് അവാർഡ് ഒമാൻ: പുരസ്കാര പ്രഖ്യാപനം നാളെ
text_fieldsമസ്കത്ത്: കോവിഡ് കാലത്ത് സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കൂട്ടായ്മകളെയും വ്യക്തികളെയും ആദരിക്കുന്ന മീഡിയവൺ ബ്രേവ് ഹാർട്ട് അവാർഡിെൻറ ഒമാൻ പുരസ്കാര ജേതാക്കളെ ശനിയാഴ്ച പ്രഖ്യാപിക്കും. ഡിസംബർ 25 ന് ഒമാൻ സമയം രാത്രി പത്തിന് മീഡിയ വൺ മിഡിലീസ്റ്റ് അവറിലൂടെയാണ് പ്രഖ്യാപനം ഉണ്ടാവുക. ഗതാഗത മന്ത്രി ആൻറണി രാജു, മുനവ്വറലി ശിഹാബ് തങ്ങൾ, സംവിധായകൻ കമൽ എന്നിവരാണ് അവാർഡ് പ്രഖ്യാപനം നടത്തുന്നത്.
കോവിഡ് കാലത്ത് സാമൂഹ്യ സേവനത്തിന് ധീരമായി നേതൃത്വം നൽകിയ 11 കൂട്ടായ്മകളെയാണ് അവാർഡിനായി പ്രത്യേക ജൂറി ഒമാനിൽനിന്ന് തെഞ്ഞെടുത്തിട്ടുള്ളത്. അതിൽ ഏഴ് അസോസിയേഷനുകൾ മസ്കത്തിൽ നിന്നാണ്.
കൂടാതെ സലാലയിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന നാല് അസോസിയേഷനുകളുമാണുള്ളത്. ലഭ്യമായ നിരവധി അപേക്ഷകളിൽ നിന്നും നിർദേശങ്ങളിൽ നിന്നുമാണ് അവാർഡിനർഹരായവരെ കണ്ടെത്തിയിരിക്കുന്നത്.
വ്യക്തിഗത അവാർഡിനായി ലഭ്യമായ നിരവധി നോമിനേഷനുകളിൽനിന്ന് മൂന്നുപേരെയും ജൂറി തെരഞ്ഞെടുത്തിട്ടുണ്ട്. അവാർഡ് വിതരണം ജനുവരി ആദ്യത്തിൽ മസ്കത്തിൽ നടക്കുമെന്ന് മീഡിയ വൺ മിഡിലീസ്റ്റ് ഡയറക്ടർ സലിം അമ്പലൻ അറിയിച്ചു. ഒമാനിലെ പ്രമുഖരായ കൊമേഴ്സ്യൽ സ്ഥാപനങ്ങളെ പങ്കാളിയാക്കിയാണ് മീഡിയ വൺ ബ്രേവ് ഹാർട്ട് അവാർഡ് സംഘടിപ്പിക്കുന്നത്.
കോഓഡിനേഷൻ കമ്മിറ്റിയിൽ സീനിയർ ജനറൽ മാനേജർ ഷബീർ ബക്കർ, ജി.സി.സി എഡിറ്റോറിയൽ ഹെഡ് എം.സി.എ നാസർ, ഇവൻറ് കൺവീനർ ഷക്കീൽ ഹസൻ, കോഓഡിനേറ്റർ കെ.എ. സലാഹുദ്ദീൻ,മസ്കത്ത് റിപ്പോർട്ടർ ബിനു എസ്.കൊട്ടാരക്കര എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.