Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാ​ല​യി​ലെ...

സ​ലാ​ല​യി​ലെ സ്കൂ​ളി​നും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​ർ​ക്കും മീ​ഡി​യ​വ​ണി​ന്റെ ആ​ദ​രം

text_fields
bookmark_border
Mediaone
cancel
camera_alt

സ​ലാ​ല ഇ​ന്ത്യ​ൻ സ്കൂ​ളി​നും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​രാ​യ ഡോ. ​സ​യ്യി​ദ് ഇ​ഹ്സാ​ൻ ജ​മീ​ൽ,

ഡോ. ​വി.​എ​സ്. സു​നി​ൽ, ഹു​സൈ​ൻ കാ​ച്ചി​ലോ​ടി എ​ന്നി​വ​ർ​ക്കും മീ​ഡി​യ​വ​ണി​ന്റെ ഉ​പ​ഹാ​രം

സി.​ഇ.​ഒ റോ​ഷ​ൻ ക​ക്കാ​ട്ട് സ​മ്മാ​നി​ച്ച​​പ്പോ​ൾ

സ​ലാ​ല: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ളെ മു​ൻ​നി​ർ​ത്തി സ​ലാ​ല ഇ​ന്ത്യ​ൻ സ്കൂ​ളി​നെ​യും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​രാ​യ ഡോ. ​സ​യ്യി​ദ് ഇ​ഹ്സാ​ൻ ജ​മീ​ൽ, ഡോ. ​വി.​എ​സ്. സു​നി​ൽ, ഹു​സൈ​ൻ കാ​ച്ചി​ലോ​ടി എ​ന്നി​വ​രെ​യും മീ​ഡി​യ​വ​ൺ ആ​ദ​രി​ച്ചു. മ​ബ്റൂ​ക് ഗ​ൾ​ഫ് ടോ​പേ​ഴ്സ് വേ​ദി​യി​ലാ​യി​രു​ന്നു ആ​ദ​രം.

ഇ​രു​പ​തി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഴി​ഞ്ഞ 40 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി വി​ജ്ഞാ​ന​ത്തി​ന്റെ വെ​ളി​ച്ചം പ​ക​ർ​ന്നു​ന​ൽ​കു​ന്ന സ​ലാ​ല​യി​ലെ ഏ​ക അം​ഗീ​കൃ​ത ക​മ്യൂ​ണി​റ്റി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​ണ് ഇ​ന്ത്യ​ൻ സ്കൂ​ൾ സ​ലാ​ല. 1981ൽ ​കു​റ​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി തു​ട​ങ്ങി​യ സ്ഥാ​പ​ന​ത്തി​ൽ ഇ​ന്ന് 4300ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ഠി​ക്കു​ന്ന​ത്. മാ​നേ​ജി​ങ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഡോ. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖും പ്രി​ൻ​സി​പ്പ​ൽ ദീ​പ​ക് പ​ഠാ​ങ്ക​റും ചേ​ർ​ന്നാ​ണ് മെ​മ​ന്റോ ഏ​റ്റു​വാ​ങ്ങി​യ​ത്.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ത​ങ്ങ​ളു​ടേ​താ​യ സം​ഭാ​വ​ന​ക​ൾ നി​ർ​വ​ഹി​ച്ച ഡോ. ​സ​യ്യി​ദ് ഇ​ഹ്സാ​ൻ ജ​മീ​ൽ ദോ​ഫാ​ർ യൂ​നി​വേ​ഴ്സി​റ്റി ഡെ​പ്യൂ​ട്ടി വൈ​സ് ചാ​ൻ​സ​ലാ​റാ​ണ്. ഈ ​സീ​റ്റി​ലെ​ത്തു​ന്ന ആ​ദ്യ​ത്തെ ഇ​ന്ത്യ​ക്കാ​ര​നാ​ണി​ദ്ദേ​ഹം. യു.​പി​യി​ലെ ല​ഖ്നോ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ ഒ​രു വ്യാ​ഴ​വ​ട്ട​മാ​യി സ​ലാ​ല​യി​ലു​ണ്ട്. മ​ന്ത്രാ​ല​യ​ത്തി​ന്റെ പ​ല ന​യ​രൂ​പ​വ​ത്ക​ര​ണ ബോ​ഡി​ക​ളി​ലും ഇ​ദ്ദേ​ഹം അം​ഗ​മാ​ണ്.

വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ക​നാ​യ ഡോ. ​വി.​എ​സ്. സു​നി​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​നി​ൽ പി​എ​ച്ച്.​ഡി​യും എം.​ബി.​എ​യും നി​ര​വ​ധി മാ​സ്റ്റ​ർ ഡി​ഗ്രി​ക​ളു​മു​ള്ള ഒ​മാ​നി​ലെ​ത്ത​ന്നെ ഏ​റ്റ​വും ക്വാ​ളി​ഫൈ​ഡാ​യ പ്ര​വാ​സി​ക​ളി​ലൊ​രാ​ളാ​ണ്. സ​ലാ​ല​യി​ലെ പ്ര​മു​ഖ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ ബി​ർ​ള വേ​ൾ​ഡ് സ്കൂ​ൾ ഇ​ദ്ദേ​ഹം മു​ൻ​കൈ​യെ​ടു​ത്താ​ണ് സ്ഥാ​പി​ച്ച​ത്. ദീ​ർ​ഘ​കാ​ലം ഇ​ന്ത്യ​ൻ സ്കൂ​ൾ മാ​നേ​ജി​ങ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റാ​യി​രു​ന്നു. സെ​ന്റ​ർ ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ഇ​ന്ത്യ സ​ലാ​ല ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റാ​യി​രു​ന്നു. വി​വി​ധ ഉ​ന്ന​ത സ്ഥാ​പ​ന​ങ്ങ​ളു​ടെ ലീ​ഡ​ർ​ഷി​പ്പി​ൽ സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്.

ഹു​സൈ​ൻ കാ​ച്ചി​ലോ​ട് കോ​ഴി​ക്കോ​ട് കാ​പ്പാ​ട് സ്വ​ദേ​ശി​യാ​ണ്. പ​തി​റ്റാ​ണ്ടു​ക​ളാ​യി സ​ലാ​ല​യി​ലെ സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ സം​ഘാ​ട​ക​നാ​ണി​ദ്ദേ​ഹം. മു​ഖ്യ​ധാ​ര​യി​ൽ കാ​ശ് കൊ​ടു​ത്ത് പ​ഠി​ക്കാ​ൻ സാ​ധ്യ​മ​ല്ലാ​ത്ത​വ​ർ​ക്ക് വി​ദ്യാ​ഭ്യാ​സം പ​ക​ർ​ന്നു​ന​ൽ​കു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. വി​ദ്യാ​ഭ്യാ​സം നി​ന്നു​പോ​കു​മാ​യി​രു​ന്ന പ​ല​ർ​ക്കും ഫീ​സ് ഒ​ന്നും വാ​ങ്ങാ​തെ​ത്ത​ന്നെ ഹു​സൈ​ൻ മാ​ഷ് അ​റി​വ് പ​ക​ർ​ന്നു​ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ഖ്റ​അ് അ​ക്കാ​ദ​മി​യു​ടെ സ്ഥാ​പ​ക​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഹു​സൈ​ൻ കെ.​എം.​സി.​സി, സി​ജി, കെ.​എ​സ്.​കെ തു​ട​ങ്ങി​യ സോ​ഷ്യ​ൽ മേ​ഖ​ല​യി​ലും മു​ൻ​നി​ര​യി​ലു​ള്ള​യാ​ളാ​ണ്.

മൂ​ന്നു​പേ​ർ​ക്കും മീ​ഡി​യ​വ​ണി​ന്റെ ഉ​പ​ഹാ​രം സി.​ഇ.​ഒ റോ​ഷ​ൻ ക​ക്കാ​ട്ടാ​ണ് കൈ​മാ​റി​യ​ത്. ച​ട​ങ്ങി​ൽ ജി.​സി.​സി ജ​ന​റ​ൽ മാ​നേ​ജ​ർ സ​വാ​ബ് അ​ലി, ബി​സി​ന​സ് സൊ​ലൂ​ഷ​ൻ​സ് ഹെ​ഡ് ഷ​ഫ്നാ​സ് അ​ന​സ് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MediaoneOman NewsSalalah School
News Summary - Mediaone honoured School in Salalah
Next Story