മീഡിയ വൺ മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ് അവാർഡ് വിതരണം സലാലയിൽ നടന്നു
text_fieldsസലാല: മീഡിയ വൺ മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ് അവാർഡ് വിതരണം സലാലയിൽ നടന്നു. ലുബാൻ പാലസ് ഹാളിൽ നടന്ന പരിപാടി ചേംബർ ഓഫ് കോമേഴ്സ് ദോഫാർ ചെയർമാൻ നായിഫ് ഹാമിദ് ആമിർ ഫാളിൽ ഉദ്ഘാടനം ചെയ്തു.
ദോഫാർ യൂനിവെഴ്സിറ്റി ഡെപ്യൂട്ടി വൈസ് ചാൻസലർ ഡോ.സയ്യിദ് ഇഹ്സാൻ ജമീൽ, മീഡിയ വൺ സി.ഇ.ഒ റോഷൻ കക്കാട്ട്, എംബസി കോൺസുലാർ ഏജന്റ് ഡോ.കെ.സനാതനൻ, ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ഡോ.അബൂബക്കർ സിദ്ദീഖ്, പ്രിൻസിപ്പൽ ദീപക് പഠാങ്കർ എന്നിവർ സംബന്ധിച്ചു.
10,12 ക്ലാസുകളിൽ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ വിവിധ രാജ്യക്കാരായ വിദ്യാർഥികളാണ് അവാർഡ് ഏറ്റുവാങ്ങിയത്. മെഡലും സർട്ടിഫിക്കറ്റുമാണ് കൈമാറിയത്.മീഡിയ വൺ അഡ്വൈസറി ബോർഡ് അംഗം പി.കെ.അബ്ദു റസാഖ് , ഗൾഫ് ടെക് എം.ഡി അബ്ദുൽ റാസിഖ്, അബു തഹ്നൂൻ എം.ഡി. ഒ അബ്ദുൽ ഗഫൂർ, കോർഓഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ. ഷൗക്കത്തലി, ഇന്ത്യൻ സ്കൂൾ തുംറൈത്ത് പ്രസിഡന്റ് റസ്സൽ മുഹമ്മദ്, സലാല കോക്കനട്ട് ഓയിൽ ഡയറക്ടർ നാസർ പെരിങ്ങത്തൂർ , ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സലാല പ്രസിഡന്റ് ഡോ. മുഹമ്മദ് ജാസിർ എന്നിവരും സമ്മാനങ്ങൾ വിതരണം ചെയ്തു.
ഡോ.സയ്യിദ് ഇഹ്സാൻ ജമീൽ വിദ്യാർഥികളോട് സംവദിച്ചുഇന്ത്യൻ സമൂഹത്തിന്റെ സ്ഥാപനമായ ഇന്ത്യൻ സ്കൂൾ സലാലക്കുള്ള മൊമന്റോ ഡോ. അബൂബക്കർ സിദ്ദീഖും ദീപക് പഠാങ്കറും ചേർന്ന് ഏറ്റുവാങ്ങി.
വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനകൾക്ക് ഡോ. സയ്യിദ് ഇഹ്സാൻ ജമീൽ (ഡെപ്യൂട്ടി വൈസ് ചാൻസലർ ദോഫാർ യൂനിവേഴ്സിറ്റി), എജുക്കേഷനിസ്റ്റ് ഡോ. വി.എസ്.സുനിൽ, വിദ്യാഭ്യാസ സംഘാടകൻ ഹുസൈൻ കാച്ചിലോടി എന്നിവരെ മീഡിയ വൺ പ്രത്യേക മൊമന്റോ സമ്മാനിച്ച് ആദരിച്ചു .
ചടങ്ങിൽ പരിപാടിയുടെ സ്പോൺസർമാരായ കമ്പനികളുടെ പ്രതിനിധികൾ മോമന്റോ എറ്റുവാങ്ങി. മീഡിയ വൺ ജി.സി.സി ജനറൽ മാനേജർ സവാബ് അലി, ബിസിനസ് സൊലൂഷൻസ് ഹെഡ് ഷഫ്നാസ് അനസ്, ബ്യൂറോ ഇൻ ചാർജ് കെ.എ.സലാഹുദ്ദീൻ എന്നിവരും സംബന്ധിച്ചു. രക്ഷിതാക്കളും വിവിധ സംഘടനാ പ്രതിനിധികളും സ്കൂൾ അധിക്യതരും ഉൾപ്പെടെ നൂറുകണക്കിന് പേർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.