Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമീ‍ഡി​യ​വ​ൺ ഒ​മാ​ൻ...

മീ‍ഡി​യ​വ​ൺ ഒ​മാ​ൻ ലു​ലു സ്റ്റാ​ർ ഷെ​ഫ്; സു​ഹാ​റി​ലെ മ​ത്സ​ര​ത്തി​ൽ മു​ഹ്സി​ന അ​ജ്മ​ൽ‌ ജേതാവ്

text_fields
bookmark_border
മീ‍ഡി​യ​വ​ൺ ഒ​മാ​ൻ ലു​ലു സ്റ്റാ​ർ ഷെ​ഫ്; സു​ഹാ​റി​ലെ മ​ത്സ​ര​ത്തി​ൽ മു​ഹ്സി​ന അ​ജ്മ​ൽ‌ ജേതാവ്
cancel
camera_alt

മീ‍ഡി​യ​വ​ൺ ഒ​മാ​ൻ ലു​ലു സ്റ്റാ​ർ ഷെ​ഫ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ സം​ഘാ​ട​ക​രോ​ടൊ​പ്പം

മ​സ്ക​ത്ത്:​മീ‍ഡി​യ​വ​ൺ ഒ​മാ​ൻ ലു​ലു സ്റ്റാ​ർ ഷെ​ഫ് മ​ത്സ​ര​ത്തി​ൽ മു​ഹ്സി​ന അ​ജ്മ​ലി​നെ സ്റ്റാ​ർ ഷെ​ഫാ​യി തി​ര​ഞ്ഞെ​ടു​ത്തു. ഒ​മാ​നി​ലെ സു​ഹാ​ർ ലു​ലു​വി​ൽ ന​ട​ന്ന വാ​ശി​യേ​റി​യ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ലാ​ണ് 150 റി​യാ​ലി​ന്റെ ​ഒ​ന്നാം സ​മ്മാ​നം മു​ഹ്സി​ന നേ​ടി​യ​ത്.

ഒ​മാ​നി​ലെ സ്റ്റാ​ർ ഷെ​ഫി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​യി മീ​ഡി​യ​വ​ൺ ഒ​രു​ക്കി​യ മ​ത്സ​ര​ത്തി​ലേ​ക്ക് വ​ന്ന നൂ​റോ​ളം എ​ൻ​ട്രി​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത​വ​രാ​ണ് ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ന് അ​ണി​നി​ര​ന്ന​ത്.​ഷ​ഹ​നാ​സ് ഷ​റ​ഫു​ദ്ദീൻ ര​ണ്ടാം സ്ഥാ​ന​വും ഖാ​മി​ല തൗ​ഫീ​ഖ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി​. കേ​ക്ക് ഡെ​ക്ക​റേ​ഷ​ൻ വി​ഭാ​​ഗ​ത്തി​ൽ ഡി​യാ​ന ജോ​ബി​ൻ ആ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. ഷാ​ദി​യ ബാ​നു,ഡിം​പി​ൾ ശ്രീ​നാ​ഥ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി.

കു​ട്ടി ഷെ​ഫു​ക​ളെ ക​ണ്ടെ​ത്താ​നാ​യി ഒ​രു​ക്കി​യ ജൂ​നി​യ​ർ ഷെ​ഫ് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത് മു​ഹ​മ്മ​ദ് ഷ​ഹ്സാ​ദ് ആ​യി​രു​ന്നു. ആ​മി​ന ഫ​ർ​ഹ, വ​രു​ണി​ക എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി. ഷെ​ഫ് സു​രേ​ഷ് പി​ള്ള, ജെ​നി​ൽ ജേ​ക്ക​ബ്, ഫ​ജീ​ദ ആ​ഷി​ഖ്, സാ​മു​വ​ൽ മാ​ത്യു എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ.

പാ​ച​ക​മ​ത്സ​രം കൂ​ടാ​തെ വ​ര​യി​ലും ക​ള​റി​ങ്ങി​ലും ക​ഴി​വ് തെ​ളി​യി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി ലി​റ്റി​ൽ പി​ക്കാ​സോ​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.​നൂ​റി​ലേ​റെ കു​ട്ടി​ക​ളാ​ണ് മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​ച്ച​ത്. പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് സെ​ലി​ബ്രി​റ്റി ഷെ​ഫും മ​ത്സ​ര​ങ്ങ​ളു​ടെ പ്ര​ധാ​ന വി​ധി​ക​ർ​ത്താ​വു​മാ​യി ഷെ​ഫ് പി​ള്ള​യു​ടെ ലൈ​വ് കു​ക്കി​ങ്ങാ​യി​രു​ന്നു ആ​ക​ർ​ഷ​ക​മാ​യ മ​റ്റൊ​ന്ന്. വേ​ദി​യി​ൽ ത​ന്നെ ഷെ​ഫ് പാ​ൽ​കൊ​ഞ്ച് വി​ഭ​വം ത​യാ​റാ​ക്കി​യ​ത് കാ​ണി​ക​ൾ ഏ​റെ കൗ​തു​ക​ത്തോ​ടെ​യാ​ണ് ക​ണ്ട​ത്. പാ​ച​ക രം​​ഗ​ത്തെ​യും റ​സ്റ്റ​ാറ​ന്റ് മേ​ഖ​ല​യി​ലെ​യും സം​ശ​യ​ങ്ങ​ൾ​ക്ക് ഷെ​ഫ് പി​ള്ള മ​റു​പ​ടി ന​ൽ​കി​യ ഷെ​ഫ് തി​യ​റ്റ​റും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. മീ​ഡി​യ​വ​ൺ ജി.​സി.​സി ​എ​ഡി​റ്റോ​റി​യ​ൽ ഹെ​ഡ് എം.​സി​എ നാ​സ​ർ ഷെ​ഫ് തി​യ​റ്റ​റി​ന് നേ​തൃ​ത്വം ന​ൽ​കി.

മീ​ഡി​യ​വ​ൺ ജി.​സി.​സി ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ സ​വാ​ബ് അ​ലി, ലു​ലു സു​ഹാ​ർ ജി.​എം. ഇ​സ്മാ​യി​ൽ, ഷെ​ഫ് പി​ള്ള, ഷ​ഫ്നാ​സ് അ​ന​സ്, സ്റ്റാ​ർ ഷെ​ഫ് ജ‍ഡ്‍ജ​സ് എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി.​കാ​ണി​ക​ൾ​ക്കാ​യി ത​ത്സ​മ​യ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഒ​മാ​ൻ ഒ​യാ​സി​സ് മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ഖാ​ലി​ദ് അ​ഹ​മ​ദ് അ​ൽ ഹ​ഷാ​മി, മ​സൂ​ൺ സെ​യി​ൽ​സ് സൂ​പ്പ​ർ വൈ​സ​ർ ഷ​മീ​ർ കൊ​ട​ക്കാ​ട​ൻ, ജി ​​ഗോ​ൾ​ഡ് റീ​ജി​യ​ന​ൽ മാ​നേ​ജ​ർ ടി.​വി.​ഷ​ബീ​ർ എ​ന്നി​വ​ർ​ക്ക് മീ​ഡി​യ​വ​ണി​ന്റെ ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MediaOneGulf NewsOman NewsSuharOman Lulu Star ChefMuhsina Ajmal
News Summary - MediaOne Oman Lulu Star Chef; Muhsina Ajmal wins the competition in Suhar
Next Story