ഇബ്രിയില്‍ മെഡിക്കല്‍ ക്യാമ്പ് വെള്ളി, ശനി ദിവസങ്ങളില്‍
text_fields‘ഇമ’ അംഗങ്ങള്‍ക്കായി നടത്തുന്ന മെഡിക്കൽ ക്യാമ്പിന് ആസ്റ്റര്‍ ഹോസ്പിറ്റലുമായി
സഹകരണത്തിലെത്തിയപ്പോൾ
ഇബ്രി: ഇബ്രി മലയാളി അസോസിയേഷന് (ഇമ) അംഗങ്ങള്‍ക്കായി ആസ്റ്റര്‍ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യമായും,കുറഞ്ഞ നിരക്കിലും വിവിധ മെഡിക്കല്‍ ചെക്കപ്പുകള്‍ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച് വൈകീട്ട് അഞ്ച് മണി മുതല്‍ രാത്രി എട്ട് വരെയും, ശനിയാഴ്ച് രാവിലെ എട്ട് മുതല്‍ ഒരു മണി വരെയും ക്യാമ്പ് നടക്കും. കൂടാതെ വരും ദിവസങ്ങളില്‍ ഇമയിലെ അംഗങ്ങള്‍ക്ക് പ്രത്യേക ആനൂകൂല്യങ്ങളും ആസ്റ്റര്‍ ഹോസ്പിറ്റല്‍ നല്‍കുകയും അതിന്റെ കരാര്‍ ഒപ്പുവെക്കുകയും ചെയ്തു. 2025 വര്‍ഷത്തേക്കുള്ള അംഗത്വ ക്യാമ്പയ്ന് മാര്‍ച്ച് ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ നടക്കും.
ഇമ ആശ്വാസനിധി എന്ന പേരില്‍ ഒരു കമ്മിറ്റിക്ക് രൂപം നല്കി. ഇമയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഫാസില്‍ ബഷീറും സംഘവും അവതരിപ്പിക്കുന്ന മൈന്‍ഡ് മ്യൂസിക് മിമിക്സ് ഷോ ഏപ്രില്‍ നാലിന് അല്‍ കാദിസിയ സ്പോര്‍ട്ട് സ്റ്റേഡിയം മുര്ത്തഫയില് നടത്തുമെന്ന് പ്രസിഡന്റ് ജമാല്‍ ഹസന്, ജനറല്‍ സെക്രട്ടറി വിപിന്‍ വിന്‍സെന്റ് ട്രഷറര്‍മാരായ സുനില്‍കുമാര്‍, ജോസഫ് മൈക്കിള്‍ എന്നിവര്‍ അറിയിച്ചു. ഡോ. ഉഷാറാണി അധ്യക്ഷത വഹിച്ച യോഗത്തില്‍ സാം വര്‍ഗീസ്, നസീര്‍ ഖാന്, ഗോപിനാഫ്, അന്‍സര്‍ എന്നിവര്‍ ആസ്റ്റര്‍ ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ച് സംസാരിച്ചു.രാധാകൃഷ്ണന്, സുബ്രമണ്യം, ഡോ. ഷൈഫ, ജമീര്‍ എന്നിവര്‍ നേതൃത്വം നല്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.