മീലാദ് ആഘോഷവും മദ്റസ കെട്ടിട ഉദ്ഘാടനവും
text_fieldsമസ്കത്ത്: ഇബ്ര സുന്നി സെന്റർ (എസ്.ഐ.സി) പുതിയ മദ്റസ കെട്ടിട ഉദ്ഘാടനവും മീലാദ് കോൺഫറൻസും നടന്നു. മദ്റസ കെട്ടിട ഉദ്ഘാടനം ശൈഖ് അബ്ദുല്ല ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഹാർത്തി (മജ്ലിസ് ശൂറ, ഇബ്ര) നിർവഹിച്ചു. ആമിർ സുലൈമാൻ യസീദി, അബ്ദുല്ല ആമിർ അൽ ഐസരി, അലി റാഷിദ് മസ്ഊദ് അൽ റാഷ്ദി, സാല മുഹമ്മദ് അൽ യസീദി എന്നിവരുൾപ്പെടെ ഒട്ടേറെ ഒമാനി പൗരപ്രമുഖർ സംബന്ധിച്ചു.
സമസ്ത വിദ്യാഭ്യാസ ബോർഡ് അംഗം സഈദ് മുസ്ലിയാർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ചെയർമാൻ അസീസ് കോളയാട് അധ്യക്ഷത വഹിച്ചു. കുമ്മനം നിസാമുദ്ദീൻ അസ് ഹരി മുഖ്യപ്രഭാഷണം നടത്തി. ശംസുദ്ദീൻ ബാഖവി, നൗഷാദ് കാക്കേരി, മുജീബ് റഹ്മാൻ അൻസാരി ചിറ്റാരിപ്പറമ്പ്, അബൂബക്കർ ഫൈസി, അനസ് മുസ്ലിയാർ, മുഹമ്മദ് ഹാജി, അബ്ദുൽ കരീം.
സലീം കോളയാട്, ജംഷീർ സഫാല, ജാഫർ മുസ്ലിയാർ, അമീർ അൻവരി, ഷമീർ കോളയാട് എന്നിവർ സംസാരിച്ചു. നൗഷീർ, ആരിഫ് നാദാപുരം, അസ്ലം ചാവശ്ശേരി, മുനീർ ചിറ്റാരിപ്പറമ്പ്, അഷ്കർ, നൗഷീർ ചെമ്മായിൻ, ഷബീർ തൃശൂർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
ജനറൽ സെക്രട്ടറി നൗസീബ് സ്വാഗതവും ബദ്റുദ്ദീൻ ഹാജി നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി നബിദിന റാലി, വിദ്യാർഥി ഫെസ്റ്റ്, ദഫ് പ്രോഗ്രാം, ഫ്ലവർഷോ, അൽഫലാഹ് ലേഡീസ് വിങ് മാഗസിൻ പ്രകാശനം, ദുആ മജ്ലിസ് എന്നിവ നടന്നു. ആയിരക്കണക്കിനാളുകൾ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.