മീലാദ് സംഗമം ഇന്ന് റുസൈലിൽ
text_fieldsമസ്കത്ത്: അജ്വ ഒമാൻ നാഷണൽ കമ്മിറ്റിയും നൂറുൽ അബ്രാർ മദ്റസയും സംയുക്തമായി സംഘടിപ്പിക്കുന്ന മീലാദ് സംഗമം വെള്ളിയാഴ്ച, റുസൈൽ വെജിറ്റബിൾ മാർക്കെറ്റിന് സമീപമുള്ള അൽ മകാരിം ഹാളിൽ നടക്കും. വൈകുന്നേരം 4 മണിക്ക് ഹിഫ്ള വിദ്യാർഥികളുടെ കലാപരിപാടികൾ ആരംഭിക്കും. രാത്രി എട്ട് മണി മുതൽ നടക്കുന്ന നബിദിന സമ്മേളനം അൽ ഹാഫിസ് അഷ്റഫ് അൽ ഖാസിമി ഉദ്ഘാടനം ചെയ്യും. അഹ്മദ് കബീർ ബാഖവി മുഖ്യ പ്രഭാഷണം നടത്തും. അൽ ഹാഫിസ് അൻസിൽ കവലയൂർ അദ്ധ്യക്ഷത വഹിക്കും. അൽ ഹാഫിസ് മുഹമ്മദ് മന്നാനി, അൽ ഹാഫിസ് ജഅഫർ അൻവരി, അൽ ഹാഫിസ് ജാഫർ മർജാനി, അബ്ദുൽ റഹീം ബറ്റല്ലൂർ, വാഹിദ് ഹാജി സുഹൂലുൽ ഫൈഹ, അമാൻ വട്ടക്കരിക്കകം, മിസ്അബ് ബിൻ സെയ്ദ് അൽ തമാം ഹൈപ്പർ മാർക്കറ്റ് തുടങ്ങിയവർ ആംശകൾ നേരും. ഗായകൻ ജാഫർ മർജാനി വല്ലപ്പുഴ നയിക്കുന്ന ഇശൽ വിരുന്നും ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.