വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച
text_fieldsമസ്കത്ത്: വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി ഫലസ്തീൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും ഫതഹിന്റെ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ജനറലുമായ ലെഫ്റ്റനന്റ് ജനറൽ ജിബ്രിൽ റജൂബ് കൂടിക്കാഴ്ച നടത്തി. ഫലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഇരുപക്ഷവും അവലോകനം ചെയ്തു.
പ രസ്പര താൽപര്യമുള്ള നിരവധി കാര്യങ്ങളും ചർച്ചചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വീണ്ടും ഉറപ്പിക്കുന്നതായി കൂടിക്കാഴ്ച. ഫലസ്തീൻ വിഷയത്തിൽ ഒമാന്റെ അചഞ്ചലമായ നിലപാടും മിഡിൽ ഈസ്റ്റിൽ സമഗ്രവും നീതിയുക്തവുമായ സമാധാനം സ്ഥാപിക്കുന്നതിനുള്ള പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെയും കൂടിക്കാഴ്ചയിൽ അവർ എടുത്തുകാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.