ശശി തരൂർ എം.പിയുമായി കൂടിക്കാഴ്ച
text_fieldsമസ്കത്ത്: യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ തിരികെയെത്തിക്കാൻ മുൻകൈ എടുക്കണമെന്നാവശ്യപ്പെട്ട് ഒ.ഐ.സി.സി സിദ്ദീക്ക് ഹസ്സൻ വിഭാഗം ശശി തരൂർ എം.പിയുമായി കൂടിക്കാഴ്ച നടത്തി. മസ്കത്തിൽ സ്വകാര്യ സന്ദർശനത്തിനെത്തിയതായിരുന്നു തരൂർ. അന്തർദേശീയ വിമാന സർവിസുകൾ പുനഃസ്ഥാപിക്കൽ, കോവിഡ് മൂലം വിദേശരാജ്യങ്ങളിൽ മരണപ്പെട്ട ഇന്ത്യക്കാരുടെ കുടുംബാംഗങ്ങൾക്കും കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിമൂലം തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ മടങ്ങിയെത്തിയവർക്കും കേന്ദ്ര സർക്കാർ സഹായം ലഭ്യമാക്കൽ, 'നീറ്റ്'പരീക്ഷക്ക് മസ്കത്തിൽ സെന്റർ അനുവദിക്കൽ തുടങ്ങിയ വിഷയങ്ങളിലും ഇടപെടണമെന്ന് സംഘം ആവശ്യപ്പെട്ടു.
വിഷയങ്ങൾ പാർലമെന്‍റിൽ ഉന്നയിക്കുമെന്നും അതോടൊപ്പം ബന്ധപ്പെട്ട മന്ത്രിമാരെ കണ്ട് ഉന്നയിക്കുമെന്നും ശശി തരൂർ എം.പി ഇവരെ അറിയിച്ചു. നേതാക്കളായ ഹൈദ്രോസ് പതുവന, കുര്യാക്കോസ് മാളിയേക്കൽ, അനീഷ് കടവിൽ, നസീർ തിരുവത്ര, ജിജോ കടന്തോട്ട്, ഷഹീർ അഞ്ചൽ, നിധീഷ് മാണി, മോഹൻകുമാർ, ഗോപകുമാർ വേലായുധൻ, ഹരിലാൽ വൈക്കം എന്നിവരാണ് സിദ്ദീക്ക് ഹസ്സന്‍റെ നേതൃത്വത്തിൽ ശശി തരൂർ എം.പിയെ സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.