നാട്ടോർമകൾ പങ്കുവെച്ച് പൊന്നാനിക്കാര് ഒമാനില്‍ സംഗമിച്ചു
text_fieldsമസ്കത്ത്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന് (പി.സി.ഡബ്ല്യു.എഫ്) ഒമാന്‍ നാഷനല്‍ കമ്മിറ്റി ബര്‍കയിലെ ഫാം ഹൗസില്‍ സംഘടിപ്പിച്ച പൊന്നാനി കുടുംബ സംഗമം പഴയതും പുതിയതുമായ തലമുറക്കാരുടെ സംഗമ വേദിയായി. പൊതു സമ്മേളനം എഴുത്തുകാരനും പൊന്നാനി പ്രസ് കൗണ്‍സില്‍ പ്രസിഡന്റുമായ കെ.വി. നദീര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്മാന് പി.വി. സുബൈര്‍ അധ്യക്ഷത വഹിച്ചു. സി.എസ്. പൊന്നാനി മുഖ്യപ്രഭാഷണം നടത്തി.
പ്രവാസത്തിന്റെ നാലു പതിറ്റാണ്ട് പിന്നിട്ട് നാട്ടിലേക്ക് മടങ്ങുന്ന കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡയറക്ടര്‍ ജാബിര്‍ മാളിയേക്കല്‍, 43 വര്‍ഷത്തെ പ്രവാസം പിന്നിട്ട പി. സുബൈര്‍ എന്നിവര്‍ക്ക് ഉപഹാരം നല്കി. ഇബ്റാഹിം കുട്ടി സലാല സംസാരിച്ചു.
പി.സി.ഡബ്ല്യു.എഫ് ജി.സി.സി കോഓഡിനേറ്റര്‍ ഡോ. അബ്ദുറഹിമാന് കുട്ടി, പി.വി. അബ്ദുല്‍ ജലീല്‍ സംബന്ധിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ എ. സാദിഖ് സ്വാഗതവും ബഷീര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പൊന്നാനിയുടെ കലാകാരന്മാരായ മണികണ്ഠന് പെരുമ്പടപ്പ്, വിമോജ് മോഹന്‍ എന്നിവര്‍ അവതരിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി.
ബദര്‍ അല്‍ സമ ക്ലിനിക്കിന്റെ സഹകരണത്തോടെ നടത്തിയ മെഡിക്കല്‍ ക്യാമ്പ് ശ്രീകുമാര്‍ പി. നായര്‍ ഉദ്ഘാടനം ചെയ്തു. കെ. നജീബ് അധ്യക്ഷതവഹിച്ചു. കെ.വി. റംഷാദ് സ്വാഗതവും ഒ.ഒ. സിറാജ് നന്ദിയും പറഞ്ഞു. ബദര്‍ അല്‍ സമ മാര്‍ക്കറ്റിങ് മാനേജര്‍ ഷാനവാസ്, ഡോ. രാജീവ് വി. ജോണ്‍, അഖില ജോര്‍ജ്ജ്, അശ്വതി തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്കി. വനിത സമ്മേളനം ഡോ. അബ്ദുറഹ്മാന് കുട്ടി ഉദ്ഘാടനം ചെയ്തു. ഷമീമ സുബൈർ അധ്യക്ഷതവഹിച്ചു.
10, 12 ക്ലാസ് പരീക്ഷ പാസായ വിദ്യാർഥികള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. വിവിധ കലാ കായിക വിനോദ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും കൂപ്പണ്‍ നറുക്കെടുപ്പ് വിജയികള്‍ക്കും ഫ്രിഡ്ജ്, ടി.വി ഉള്‍പ്പെടെയുളള സമ്മാനങ്ങള്‍ വിതരണം ചെയ്തു. പൊന്നാനിയുടെ തനത് പലഹാരം മുട്ടപ്പത്തിരി ഉള്‍പ്പെടെയുള്ളവയുടെ ഫുഡ് കോര്‍ട്ട് ശ്രദ്ധേയമായി.
പ്രവാസത്തിന്റെ തിരക്കുകള്‍ മാറ്റിവെച്ച് നാടിന്റെ ഓര്‍മകള്‍ പങ്കുവെച്ച് ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പൊന്നാനിക്കാർ സൗഹൃദത്തിന്റെ ഊഷ്മളത ആവോളം ആസ്വാദിച്ചാണ് മടങ്ങിയത്. സ്ത്രീകളും കുട്ടികളുമടക്കം എഴുന്നൂറോളം പേര് പങ്കെടുത്തു.
സംഘാടക സമിതി ഭാരവാഹികളായ ഗഫൂര്‍ മേഗ, ഫിറോസ് സമീര്‍ സിദ്ദീഖ്, റിഷാദ്, മുനവ്വര്‍, റഹീം മുസന്ന, ഇസ്മാഈല്‍, സമീര്‍ മാത്ര, ഫൈസല്‍ കാരാട്ട്, സല്‍മ നജീബ്, സുഹറ ബാവ, ഷമീമ സുബൈര്‍, വിദ്യാ സുബാഷ്, അയിഷ ലിസി തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.