സ്നേഹവിരുന്നൂട്ടി ബുറൈമിയിൽ മെഗാ ഇഫ്താർ മീറ്റ്
text_fieldsബുറൈമി മാർക്കറ്റ് സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്
ബുറൈമി : ബുറൈമി മാർക്കറ്റ് സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് മാനവ, സാമുദായിക സൗഹൃദങ്ങളുടെ സംഗമവേദിയായി മാറി. ബുറൈമി മാർക്കറ്റിൽ നടന്ന ഇഫ്താർ വിരുന്നിൽ ബുറൈമിയിലെ വിവിധ മത, രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക സംഘടന പ്രതിനിധികൾ, ബംഗ്ലദേശ്, പാകിസ്താനിസ്വദേശികൾ
ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു. പുതിയ കാലഘട്ടത്തിലും തീവ്രവാദത്തിന്റെയും വർഗീയതയുടെയും ആശയങ്ങൾ കൊണ്ട് ആവേശം ഉൾക്കൊള്ളുന്ന യുവതക്ക് സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും ചേർത്തുനിർത്തലിന്റെയും സന്ദേശം വിളിച്ചോതുന്നതായിരുന്നു ഈ കൂടി ചേരൽ
കളത്തിൽ നാസർ ( കോമു ), ഹമീദ് ഹാജി കുറ്റിപ്പുറം, മൻസൂർ വേങ്ങര, ലത്തീഫ് കോഴിച്ചെന, ശശി നാദാപുരം, മജീദ് വി.കെ പടി, ഉസ്മാൻ മോസ്കോ,
സമീർ ചാലശ്ശേരി, ഇഖ്ബാൽ കുറ്റിപ്പുറം, പർവേസ് ബംഗ്ലാദേശ്, ബഷീർ കളത്തിൽ, മുഹമ്മദ് കുട്ടി ബുറൈമി, പ്രകാശ് കളിച്ചാത്ത്, നിസാം പുറമണ്ണൂർ, മൊയ്തീൻ പുളിക്കൽ, കുഞ്ഞമ്മു കൈപ്പുറം, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.