ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി മെഗാ മെഡിക്കല്‍ ക്യാമ്പ്
text_fieldsസുഹാര്‍: സഹം സൗഹൃദ വേദിയും ബദര്‍ അല്‍ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റല്‍സ് ആന്റ് പോളിക്ലിനിക്ക് നോര്‍ത്ത് ബാത്തിനയും ചേര്‍ന്ന് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
ഹൃദ്രോഗ വിഭാഗം, നെഫ്രോളജിസ്റ്റ്, ഗൈനക്കോളജി, ഇ.എന്‍.ടി, എല്ലു രോഗം, ഇന്റേണല്‍ മെഡിസിന്, ജനറല്‍ പ്രാക്ടീഷ്ണര്‍ എന്നിവരടങ്ങിയ പത്തോളം ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്നു.
പരിശോധനയില്‍ ആവശ്യമായവര്‍ക്ക് സൗജന്യ ഇ.സി.ജി സൗകര്യവും ഷുഗര്‍, പ്രഷര്‍ പരിശോധനയും നടത്തി. 250 ഓളം ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്ത ക്യാമ്പ് സാമൂഹിക പ്രവര്ത്തകന് തമ്പാന് തളിപ്പറമ്പ് ഉദ്ഘാടനം ചെയ്തു.
അശോകന് അധ്യക്ഷതവഹിച്ചു. ബദര്‍ അല്‍ സമാ റീജനല്‍ ഹെഡ് മനോജ് കുമാര്‍, സോണല്‍ മാര്‍ക്കറ്റിങ് മാനേജര്‍ ഷെയ്ഖ് ബഷീര്‍, രാജേഷ് കാബൂറ, സജീഷ് ജി ശങ്കര്‍, വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. മജീദ് ആര്.ഐ. സ്വാഗതവും മെഡിക്കല്‍ ക്യാമ്പ് കോഓര്‍ഡിനേറ്റര്‍ ദിനേശ് കൃഷ്ണ നന്ദിയും പറഞ്ഞു.
ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും ഡിസ്കൗണ്ട് കൂപ്പണ്‍ വിതരണം ചെയ്തു. കൂടുതല്‍ പരിശോധനയും ചികിത്സയും ആവശ്യമാണെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചവര്‍ക്ക് ആശുപത്രിയില്‍ ചികിത്സ ചെലവില്‍ പരമാവധി കിഴിവ് അനുവദിക്കുമെന്നും മനോജ് കുമാര്‍ പറഞ്ഞു. ക്യാമ്പ് ഉപയോഗപ്പെടുത്തിയ മുഴുവന്‍ പേര്‍ക്കും സഹം സൗഹൃദ വേദി ഭാരവാഹികള്‍ക്കും സുഹാര്‍ ബദര്‍ അല്‍ സമാ ഹോസ്പിറ്റല്‍ ബ്രാഞ്ച് ഹെഡ് മിഥിലേഷ് മുരളി നന്ദി പറഞ്ഞു. ജനുവരി 31ന് സുഹാറില്‍ നടക്കുന്ന 'ബാത്തിനോത്സവം 2025'ന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.