മെക്നു: അധികൃതർ രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുന്നു
text_fieldsമസ്കത്ത്: ‘മെക്നു’ ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങൾ വിവിധ മന്ത്രാലയങ്ങൾ വിലയിരുത്തുന്നു. ഇതിെൻറ ഭാഗമായി ആരോഗ്യമന്ത്രി അഹമദ് ബിൻ മുഹമ്മദ് അൽ സഇൗദി സലാലയിൽ സന്ദർശനം നടത്തി. സലാലയിൽ നടന്ന രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്താൻ പൊലീസ്-കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ഹസൻ ബിൻ മുഹ്സിൻ അൽ ശുറൈഖി ഞായാഴ്ച സിവിൽ ഡിഫൻസ് നാഷനൽ കമ്മിറ്റിയുടെ യോഗം വിളിച്ചിരുന്നു. കാറ്റിെൻറ അനന്തര ഫലങ്ങൾ വിലയിരുത്തുകയും കാറ്റുമൂലം ഉടലെടുക്കാവുന്ന നാശനഷ്ടങ്ങൾ കുറക്കുന്നതിൽ പൊതുജനങ്ങൾ നൽകിയ പിന്തുണയെ െഎ.ജി അഭിനന്ദിക്കുകയും ചെയ്തു.
എല്ലാ അടിയന്തര ഘട്ടത്തെയും നേരിടാനും നാശനഷ്ടങ്ങൾ പരിഹരിക്കാനും നാഷനൽ ഡിഫൻസ് ഇനിയും രംഗത്തുണ്ടാവുമെന്നും അേദ്ദഹം അറിയിച്ചു.
അതിനിടെ, മുസന്ന എയർബേസിൽനിന്ന് കൂടുതൽ വ്യോമസേനാ ഹെലികോപ്ടറുകൾ ദോഫാറിേലക്ക് പുറപ്പെട്ടു.
ഗതാഗതം, ആരോഗ്യസേവനങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എത്തിക്കൽ എന്നിവക്കാണ് ഹെലികോപ്ടറുകൾ ഉപയോഗപ്പെടുത്തുന്നത്. ദുരിതബാധിത മേഖലകളിൽ തിരച്ചിലിനും രക്ഷാപ്രവർത്തനം നടത്താനും ഹെലികോപ്ടറുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. സലാലയിൽ കാറ്റിൽ തകർന്ന അദ്നൂബ് പാലം പ്രതിരോധ മന്ത്രാലയത്തിെൻറ എൻജിനീയറിങ് വിഭാഗം ഞായറാഴ്ച പുതുക്കിപ്പണിതു.
പാലം തകർന്നത് കാരണം വിവിധ ഭാഗങ്ങളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. പാലത്തിെൻറ പുനർനിർമാണം ഗതാഗതം സുഗമമാക്കാൻ സഹായകരമായി. കാറ്റുമൂലം അപകടത്തിൽപെട്ട് പരിക്കേറ്റവർക്കും മറ്റും നൽകുന്ന ആരോഗ്യസേവനങ്ങൾ വിലയിരുത്താനാണ് ആരോഗ്യ മന്ത്രി സന്ദർശനം നടത്തിയത്.
വിവിധ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുകയും ഇത്തരം സ്ഥാപനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങളും മറ്റും നൽകാൻ സംവിധാനമുണ്ടാക്കുകയും ചെയ്തു. സലാലയിലെ എമർജൻസി ആരോഗ്യ പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തി. സമിതി നടത്തിയ ഒഴിപ്പിക്കൽ അടക്കമുള്ള രക്ഷാപ്രവർത്തനങ്ങളും മറ്റും മന്ത്രി അംഗങ്ങളിൽനിന്ന് മനസ്സിലാക്കി. സുൽത്താൻ ഖാബൂസ് ആശുപത്രി മന്ത്രി സന്ദർശിക്കുകയും മഴമൂലമുണ്ടായ നാശ നഷ്ടങ്ങൾ വിലയിരുത്തുകയും ചെയ്തു. സലാല നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ട്, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സലാല ഹാർട്ട് സെൻറർ എന്നിവയും മന്ത്രി സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.