Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
melam
cancel
camera_alt

‘മേ​ളം മ​സ്ക​ത്ത്’ ക​ലാ​കാ​ര​ന്മാ​ൻ ചെ​ണ്ട​മേ​ളം അ​വ​ത​രി​പ്പി​ക്കു​ന്നു

മ​സ്ക​ത്ത്: എ​ല്ലാ ആ​ഴ്ചാ​വ​സാ​ന​ത്തെ​യും​പോ​ലെ പ​രി​പാ​ടി​ക​ളും ആ​ളും ബ​ഹ​ള​വു​മാ​യി അ​ൽ​മൗ​ജി​ലെ തി​ര​ക്കു​ള്ളൊ​രു വൈ​കു​ന്നേ​രം, ഒ​മാ​നി​ക​ളാ​യ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മൊ​ക്കെ​യാ​യി അ​ല​ക്ഷ്യ​രാ​യ കു​റെ കാ​ഴ്ച​ക്കാ​ർ, അ​വ​ർ​ക്ക് ന​ടു​വി​ലേ​ക്ക് ചെ​ണ്ട​യും വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളു​മാ​യി കു​റെ പു​രു​ഷ​ന്മാ​രും കേ​ര​ളീ​യ വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് സ്ത്രീ​ക​ളും ന​ട​ന്നു​വ​രു​ന്നു.

പ​തി​ഞ്ഞ ശ​ബ്ദ​ത്തി​ൽ അ​വ​ർ ചെ​ണ്ട​കൊ​ട്ടി​ത്തു​ട​ങ്ങി ….. ചെ​ണ്ട​യു​ടെ താ​ള​വും കൊ​ട്ടു​ന്ന​വ​രു​ടെ ആ​വേ​ശ​വും കൂ​ടി​യാ​യ​പ്പോ​ൾ അ​തി​ന്റെ ശ​ബ്ദ​വും ഉ​യ​രാ​ൻ തു​ട​ങ്ങി. നി​മി​ഷ​ങ്ങ​ൾ​ക്ക​കം ആ ​പ​രി​സ​ര​മാ​കെ ചെ​ണ്ട​മേ​ളം കേ​ട്ടെ​ത്തി​യ കാ​ണി​ക​ളെ കൊ​ണ്ട് നി​റ​ഞ്ഞു.

ഇ​ത്ര​യും ദൂ​രെ കേ​ൾ​ക്കു​ന്ന മ​റ്റൊ​രു വാ​ദ്യോ​പ​ക​ര​ണ​വും ലോ​ക​ത്തു ത​ന്നെ​യി​ല്ല എ​ന്നു​വേ​ണം പ​റ​യാ​ൻ . പ​തി​നെ​ട്ടു വാ​ദ്യ​ങ്ങ​ളും ചെ​ണ്ട​ക്ക് താ​ഴെ​യെ​ന്നാ​ണ് ചൊ​ല്ല്. കേ​ര​ള​ത്തി​ന്റെ ത​ന​ത് ക​ല​യെ ഇ​ത്ര മ​നോ​ഹ​ര​മാ​യി അ​വി​ടെ കൂ​ടി​നി​ന്ന ഓ​രോ മ​ല​യാ​ളി​ക​ളെ​യും അ​ഭി​മാ​ന​ത്തി​ന്റെ​യും ഓ​രോ കാ​ണി​ക​ളെ​യും ആ​വേ​ശ​ത്തി​ന്റെ​യും കൊ​ടു​മു​ടി​യി​ലെ​ത്തി​ച്ച​ത് ‘മേ​ളം മ​സ്ക​ത്ത്’ എ​ന്ന ഗ്രൂ​പ്പി​ലെ ക​ലാ​കാ​ര​ന്മാ​രാ​ണ്.

2014 ൽ ​പ​ത്തി​ൽ കൂ​ടാ​ത്ത ആ​ളു​ക​ളു​മാ​യി തു​ട​ങ്ങി ഇ​ന്ന് 2024 ആ​യ​പ്പോ​ഴേ​ക്കും ഏ​ഴ് ബാ​ച്ചും 200ഓ​ളം ക​ലാ​കാ​ര​ന്മാ​രു​മാ​യി ജൈ​ത്ര​യാ​ത്ര തു​ട​രു​ക​യാ​ണ് മേ​ളം മ​സ്ക​ത്ത്.

അ​യി​ലൂ​രി​ൽ നി​ന്നും ആ​ശാ​ൻ …

ക​ലാ​കേ​ര​ള​ത്തി​ന് നി​ര​വ​ധി വാ​ദ്യ​പ്ര​തി​ഭ​ക​ളെ സ​മ്മാ​നി​ച്ച പാ​ല​ക്കാ​ട്ടി​ലെ മേ​ള​ങ്ങ​ളു​ടെ ഗ്രാ​മ​മാ​യ അ​യി​ലൂ​രി​ൽ​നി​ന്നും വ​ള​ർ​ന്നു വ​രു​ന്ന യു​വ​വാ​ദ്യ​പ്ര​മാ​ണി പ്ര​സാ​ദ് അ​യി​ലൂ​രാ​ണ് മേ​ളം മ​സ്ക​ത്തി​ന്റെ ആ​ശാ​ൻ. ചെ​ണ്ട​യു​ടെ​യും വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും താ​ള​വും മ​ന​സ്സി​ലേ​റ്റി പ്ര​വാ​സ​ലോ​ക​ത്തെ​ത്തി​യ പ്ര​സാ​ദ് അ​യി​ലൂ​രി​ന് ഇ​വി​ടെ ത​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത് സ്വ​പ്ന​തു​ല്യ​മാ​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു.

ആ​ശാ​ൻ പ​ങ്ങ​ത്തി​രി മോ​ഹ​ന​നി​ൽ​നി​ന്നും വാ​ദ്യ​കാ​ല​യു​ടെ ആ​ദ്യ​ക്ഷ​ര​ങ്ങ​ൾ പ​ഠി​ച്ച അ​ദ്ദേ​ഹ​ത്തി​ന് കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി ഇ​ന്ന് 300ൽ ​പ​രം ശി​ഷ്യ സ​മ്പ​ത്തു​ണ്ട്.

ആ ​ആ​ദ്യ​കാ​ല ശി​ഷ്യ​ൻ ശ്യാം ​കാ​ല​ടി കാ​ന​ഡ​യി​ൽ ഈ ​വ​ർ​ഷം പ​ത്തു പേ​ര​ട​ങ്ങു​ന്ന പു​തി​യ ബാ​ച്ചി​ന്റെ അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ​ത് ത​ന്റെ ക​ലാ​ജീ​വി​ത​ത്തി​ൽ വ​ള​രെ സ​ന്തോ​ഷം പ​ക​രു​ന്ന കാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​ക്കു​ന്നു. ഇ​ന്ത്യ​ക്ക് പു​റ​ത്ത് ഒ​മാ​നി​ൽ മാ​ത്ര​മ​ല്ല കാ​ന​ഡ​യി​ലും പ്ര​സാ​ദ് അ​യി​ലൂ​രി​ന് ശി​ഷ്യ​രു​ണ്ട് എ​ന്ന സ്വ​പ്ന​നേ​ട്ട​മാ​യി​രു​ന്നു അ​ത്.

2015 മു​ത​ൽ 2019 വ​രെ എ​ല്ലാ വ​ർ​ഷ​വും വാ​ദ്യ​ല​യം എ​ന്ന പേ​രി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള വാ​ദ്യ​പ്ര​മു​ഖ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് പ​ഞ്ചാ​രി​മേ​ളം അ​ര​ങ്ങേ​റ്റം ന​ട​ത്തി​യി​രു​ന്നു മേ​ളം മ​സ്ക​ത്ത് . അ​തി​ൽ അ​ഞ്ച് വ​നി​ത​ക​ൾ അ​ട​ങ്ങു​ന്ന ഒ​രു ബാ​ച്ച് ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​തും എ​ടു​ത്തു പ​റ​യേ​ണ്ട കാ​ര്യ​മാ​ണ്.

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് ക​ലാ​കാ​ര​ന് ഒ​രു കൈ​ത്താ​ങ്ങ് എ​ന്ന പേ​രി​ൽ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന 50ഓ​ളം പേ​ർ​ക്കും ഏ​ക​ദേ​ശം 1,25,000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ക​ലൂ​ർ രാ​മ​ൻ​കു​ട്ടി മാ​രാ​ർ, മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ കു​ട്ടി മാ​രാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ൽ​കി​യി​രു​ന്നു.

മേ​ളം മ​സ്ക​ത്ത് കോ​ഓ​ഡി​നേ​റ്റ​ർ ജി​തേ​ഷ് കു​ട്ടി, മു​ൻ​കോ​ഓ​ഡി​നേ​റ്റ​ർ ഉ​ണ്ണി ചെ​റു​വ​ട്ട​തു, ന​ന്ദ​കു​മാ​ർ ആ​ല​ങ്ങാ​ട്ട്, ജ​ഗ​ദീ​ഷ് വാ​ര്യ​ർ, അ​ജി​ത് വാ​സു​ദേ​വ​ൻ, ഹ​രി​ഗോ​വി​ന്ദ്, ഗോ​പ​കു​മാ​ർ, വി​നോ​ദ് പാ​ട്ട​ത്തി​ൽ എ​ന്നി​വ​ർ ഈ ​സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്നു.

ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി മ​സ്ക​ത്തി​ലെ ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്ത് മേ​ള​ങ്ങ​ളു​ടെ ഓ​ളം തീ​ർ​ക്കു​ന്ന മേ​ളം മ​സ്ക​ക​ത്തി​ലെ 30 ഓ​ളം അം​ഗ​ങ്ങ​ളു​ള്ള ഏ​ഴാ​മ​ത് ബാ​ച്ചി​ന്റെ പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ പു​രോ​ഗ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsMelam Muscat
News Summary - Melam Muscat with celebrations
Next Story