ന്യൂനമര്‍ദം; ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
text_fieldsമസ്കത്ത്: ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തിൽ ബുധനാഴ്ച മുതൽ രാജ്യത്തിെൻറ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മുസന്ദം, വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളിലാകും അതിശക്തമായ മഴ ലഭിക്കുക. ഇവിടെ 50 മില്ലിമീറ്റര്‍ മുതല്‍ 100 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും വാദികള്‍ ഉയരാനും വെള്ളക്കെട്ടിനും സാധ്യതയുണ്ട്. അതേസമയം, തെക്കന്‍ ബാത്തിന, മസ്കത്ത്, ബുറൈമി, ദാഹിറ, ദാഖിലിയ, തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കും. ഇവിടങ്ങളില്‍ 10 മില്ലിമീറ്റര്‍ മുതല്‍ 25 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. വരും ദിവസങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകും. മുസന്ദം ഗവര്‍ണറേറ്റില്‍ മൂന്ന് മീറ്റര്‍ വരെ തിരമാല ഉയര്‍ന്നേക്കും. രാജ്യത്തിെൻറ മറ്റു തീരപ്രദേശങ്ങളില്‍ 2.0 മീറ്റര്‍ തിരമാല ഉയരുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
മഴ മുന്നറിയിപ്പ്: കരുതലോടെ അധികൃതർ
മസ്കത്ത്: ന്യൂനമർദത്തെത്തുടർന്ന് വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയതോടെ മുൻകരുതലുകളൊരുക്കി അധികൃതരും ജനങ്ങളും. നിലവിൽ ചുഴലിക്കാറ്റ് ഭീതി ഇല്ലെങ്കിലും മുസന്ദം, വടക്കൻ ബാത്തിന ഗവർണറേറ്റുകളിൽ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നത്. അതേസമയം മസ്കത്ത് ഗവർണറേറ്റിൽ റൂവി, മത്ര, ഖുറം തുടങ്ങി വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച സാമാന്യം നല്ല മഴ പെയ്തു. ഇതോടെ വരുംദിവസങ്ങളിൽ തണുപ്പ് വർധിക്കാനുള്ള സാധ്യതയേറി. നഗരത്തിൽ പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷം ആയിരുന്നു. ഒക്ടോബറിൽ ഉണ്ടായ ശഹീൻ ചുഴലിക്കാറ്റിൽ മസ്കത്തിൽ കനത്ത മഴ അനുഭവപ്പെട്ടിരുന്നുവെങ്കിലും പറയത്തക്ക നാശനഷ്ടം ഉണ്ടായിരുന്നില്ല. എന്നാൽ ബാത്തിന ഗവർണറേറ്റിൽ കനത്ത നാശനഷ്ടമാണ് വരുത്തിയത്. പ്രവാസികളായ മലയാളികൾ അടക്കമുള്ള പലരും അതിെൻറ കെടുതികളിൽനിന്നും മോചിതരായി വരുന്നതേ ഉള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.