മെട്രോപൊളിറ്റൻസ് എറണാകുളം ഒമാൻ ചാപ്റ്റർ ഇഫ്താർ സംഗമം
text_fieldsമെട്രോപൊളിറ്റൻസ് എറണാകുളം ഒമാൻ ചാപ്റ്റർ നടത്തിയ ഇഫ്താർ സംഗമം
മസ്കത്ത്: ഇഫ്താർ സംഗമങ്ങൾ എന്നാൽ കേവലം നോമ്പുതുറക്കൽ കൂട്ടായ്മകൾ മാത്രമല്ലെന്നും സമൂഹത്തിലെ വ്യക്തിബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്ന കണ്ണികളാണെന്ന് മെട്രോപൊളിറ്റൻസ് എറണാകുളം ഒമാൻ ചാപ്റ്റർ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഗാലക്സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സമൂഹത്തിലെ നാനാ തുറകളിൽനിന്നുള്ളവർ പങ്കെടുത്തു. നാട്ടിൽ കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന അക്രമവാസന വർധിക്കുന്നതിനുള്ള പ്രധാന കാരണം ഇത്തരം കൂട്ടായ്മകൾ ഇല്ലാതെയായതാണെന്ന് റമദാൻ സന്ദേശം നൽകിയവർ പറഞ്ഞു. ഇഫ്താർ സംഗമങ്ങൾ എന്നാൽ വെറും കൂടിച്ചേരലുകൾ മാത്രമല്ല എന്നും മറിച്ച് വ്യക്തികളും, കുടുംബങ്ങളും അതുവഴി സമൂഹവും തമ്മിലുള്ള ബന്ധങ്ങൾ ഊട്ടിയുറപ്പിക്കലും കൂടിയാണ്. ഇത്തരം വ്യക്തി ബന്ധങ്ങൾ ഇല്ലാതായതും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തു കുട്ടികളുടെ ഇടപെടലുകൾ തീരെ കുറഞ്ഞതുമാണ്. കുട്ടികളിൽ ലഹരി ഉപയോഗവും, അക്രമ വാസനയും കൂടിയെന്നും അതിനാൽ ഇത്തരം കുടുംബ സാമൂഹിക കൂട്ടായ്മകളിൽ കുട്ടികളെ പ്രത്യേകിച്ചും കൗമാരക്കാരായ കുട്ടികളെ നിർബന്ധമായും പങ്കെടുപ്പിക്കണമെന്ന് ഇഫ്താർ സംഗമത്തിനെത്തിയവർ പറഞ്ഞു. മെട്രോ പൊളിറ്റൻസ് ഒമാൻ ചാപ്റ്റർ പ്രസിഡന്റ് സിദ്ദീഖ് ഹസ്സൻ അധ്യക്ഷതവഹിച്ചു. മലയാളി വിങ് കൺവീനർ താജുദ്ദീൻ, മലബാർ വിങ് പ്രതിനിധി നിതീഷ് മാണി, പാലക്കാട് ഫ്രണ്ട്സ് പ്രസിഡന്റ് ശ്രീകുമാർ, എൻ.എഫ്.യു വൈസ് പ്രസിഡന്റ് ജയരാജ് പിള്ള, കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് അഷ്റഫ് കണക്കാവിള, ജഗദീഷ്, അനീഷ് കടവിൽ ഇൻകാസ് ഒമാൻ, വിനോദ് പിള്ള, ഹരിദാസ് എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ സ്വാഗതവും വനിതാ വിഭാഗം സെക്രട്ടറി സംഗീത സുരേഷ് നന്ദിയും പറഞ്ഞു. എൽദോ മണ്ണൂർ, റഫീഖ്, ഹാസിഫ്, ഷമീർ, സോമസുന്ദരം, ഫൈസൽ ആലുവ, ഫസൽ, സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.