Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമൈഗ്രേഷൻ കോൺക്ലേവ്...

മൈഗ്രേഷൻ കോൺക്ലേവ് 2024; ഒമാനിലെ പ്രവാസി സംഘടന പ്രതിനിധികളുമായി ചർച്ച നടത്തി

text_fields
bookmark_border
migration conclave 2024
cancel

മ​സ്ക​ത്ത്​: കേ​ര​ള​പ​ഠ​ന​ത്തെ​ക്കു​റി​ച്ചു​ള്ള അ​ഞ്ചാ​മ​ത് അ​ന്താ​രാ​ഷ്ട്ര കോ​ൺ​ഗ്ര​സി​ന്റെ ഭാ​ഗ​മാ​യു​ള്ള മൈ​ഗ്രേ​ഷ​ൻ കോ​ൺ​ക്ലേ​വ് 2024ന് ​ഒ​മാ​നി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന​ത്​ മി​ക​ച്ച പ്ര​തി​ക​ര​ണം.

തി​രു​വ​ന​ന്ത​പു​രം എ.​കെ.​ജി സെ​ന്റ​ർ ഫോ​ർ റി​സ​ർ​ച് ആ​ൻ​ഡ് സ്റ്റ​ഡീ​സും പ​ത്ത​നം​തി​ട്ട വി.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ പി​ള്ള സെ​ന്റ​ർ ഫോ​ർ റി​സ​ർ​ച് ആ​ൻ​ഡ് സ്റ്റ​ഡീ​സും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന മൈ​ഗ്രേ​ഷ​ൻ കോ​ൺ​ക്ലേ​വ് ജ​നു​വ​രി 19 മു​ത​ൽ 21 വ​രെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ തി​രു​വ​ല്ല​യി​ലാ​ണ്​ ന​ട​ക്കു​ന്ന​ത്. കേ​ര​ള ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വി​പു​ല​വും സ​മ​ഗ്ര​വു​മാ​യ മ​ല​യാ​ളി പ്ര​വാ​സി സ​മ്മേ​ള​ന​മാ​ണ് ‘മൈ​ഗ്രേ​ഷ​ൻ കോ​ൺ​ക്ലേ​വ് 2024’

സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ഒ​മാ​നി​ലെ പ്ര​വാ​സി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യും വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​ഗ​ല്ഭ​രു​മാ​യും സം​ഘാ​ട​ക​സ​മി​തി ഓ​ൺ​ലൈ​നി​ലൂ​ടെ ച​ർ​ച്ച ന​ട​ത്തി.

മു​ൻ ധ​ന​മ​ന്ത്രി​യും എ.​കെ.​ജി പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​തോ​മ​സ് ഐ​സ​ക്, വി.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ എ. ​പ​ത്മ​കു​മാ​ർ, കോ​ൺ​ക്ലേ​വ് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ബെ​ന്യാ​മി​ൻ, കോ​ഓ​ഡി​നേ​ഷ​ൻ ക​ൺ​വീ​ന​ർ ജോ​ർ​ജ് വ​ർ​ഗീ​സ്, കോ​ൺ​ക്ലേ​വ് അ​ക്കാ​ദ​മി​ക് വി​ഭാ​ഗം ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡോ. ​റാ​ണി എ​ന്നി​വ​ർ സം​ഘാ​ട​ക സ​മി​തി​ക്കു വേ​ണ്ടി സം​സാ​രി​ച്ചു.

ഒ​മാ​നി​ലെ പ്ര​വാ​സി സാ​മൂ​ഹി​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ, ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ൾ, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ന്റെ വി​വി​ധ ഭാ​ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ ക​ൺ​വീ​ന​ർ​മാ​ർ, ഇ​ന്ത്യ​ൻ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ന്‍റെ ഭാ​ര​വാ​ഹി​ക​ൾ, ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ, മു​ൻ ഭാ​ര​വാ​ഹി​ക​ൾ, അ​ധ്യാ​പ​ക​ർ, ഡി​പ്പാ​ർ​ട്മെ​ന്റ് മേ​ധാ​വി​ക​ൾ തു​ട​ങ്ങി ഒ​മാ​നി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ​നി​ന്നും നി​ര​വ​ധി പ്ര​മു​ഖ​ർ കോ​ൺ​ക്ലേ​വി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ഒ​മാ​നി​ൽ​നി​ന്നും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ കോ​ൺ​ക്ലേ​വി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പ​റ​ഞ്ഞു.

വി​ദ​ഗ്ധ തൊ​ഴി​ൽ​രം​ഗ​ത്ത് സു​പ്ര​ധാ​ന​മാ​യ ജ്ഞാ​ന സ​മ്പ​ദ് വ്യ​വ​സ്ഥ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ മൈ​ഗ്രേ​ഷ​ൻ കോ​ൺ​ക്ലേ​വ് പ്രാ​ഥ​മി​ക ശ്ര​ദ്ധ ന​ൽ​കു​മെ​ന്ന് ഡോ. ​തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു.

75 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി മൂ​ന്നു ല​ക്ഷ​ത്തി​ല​ധി​കം പ്ര​വാ​സി​ക​ൾ ഓ​ൺ​ലൈ​നാ​യി കോ​ൺ​ക്ലേ​വി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. അ​തോ​ടൊ​പ്പം മ​റ്റു വി​വി​ധ വേ​ദി​ക​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളും പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് തി​രി​കെ​യെ​ത്തി​യ​വ​രും നേ​രി​ട്ടും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. 10 വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ 60ഓ​ളം വി​ഷ​യ​ങ്ങ​ളി​ൽ 600ല​ധി​കം പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

മൈ​ഗ്രേ​ഷ​ൻ കോ​ൺ​ക്ലേ​വി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും ഭാ​ഗ​മാ​കു​ന്ന​തി​നു​മാ​യി ഒ​മാ​നി​ൽ​നി​ന്നും മ​ല​യാ​ളി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് മൈ​ഗ്രേ​ഷ​ൻ കോ​ൺ​ക്ലേ​വി​ന്റെ ഔ​ദ്യോ​ഗി​ക വെ​ബ് സൈ​റ്റ് ആ​യ www.migrationconclave.com വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsMigration Conclave 2024
News Summary - Migration Conclave 2024- Discussions were held with representatives of expatriate organizations in Oman
Next Story