മീലാദ് കാമ്പയിൻ പ്രഖ്യാപിച്ചു
text_fieldsഇബ്ര: ഇബ്ര സഹ്റത്തുൽ ഖുർആൻ മദ്റസയുടെയും ഐ.സി.എഫിന്റെയും ആർ.എസ്.സിയുടെയും സംയുക്താഭിമുഖ്യത്തിൽ നബിദിനാഘോഷം വിപുലമായി സംഘടിപ്പിക്കും.
തിരുനബി ജീവിതം ദർശനം എന്ന ശീർഷകത്തിൽ നടക്കുന്ന മീലാദ് കാമ്പയിൻ റബീഉൽ അവ്വൽ ഒന്നിന് ആരംഭിച്ച് 30 വരെ നീണ്ടുനിൽക്കും. ഒന്നു മുതൽ 12 വരെ ജനകീയ മൗലിദ് സദസ്സും 12ന് പുലർച്ച പ്രഭാത മൗലിദും സെപ്റ്റംബർ 20 വെള്ളിയാഴ്ച നൂറെ മദീന ഗ്രാൻഡ് പ്രോഗ്രാമും നടക്കും. കേരളത്തിൽ നിന്നുള്ള ഗായകരും പ്രഭാഷകരും അണിനിരക്കും.
കുടുംബ മൗലിദ്, കുട്ടികളുടെ മൗലിദ്, ഓൺലൈൻ ക്വിസ്, യൂത്ത് ഫെസ്റ്റ്, ഫാമിലി സംഗമം, സൗഹൃദ സംഗമം, രാത്രി വൈകി ജോലി അവസാനിക്കുന്ന ഹോട്ടൽ, കഫത്തീരിയ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കായി രാത്രി ഒരു മണിക്ക് ശേഷം പ്രത്യേകം സംഘടിപ്പിക്കുന്ന പ്രവാചക പ്രകീർത്തന സദസ്സ് തുടങ്ങിയവ മീലാദ് ആഘോഷത്തിന്റെ ഭാഗമായി നടക്കും.
മീലാദ് കാമ്പയിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സഹ്റത്തുൽ ഖുർആൻ മദ്റസയിൽ നടന്ന യോഗത്തിൽ നിഷാദ് അഹ്സനി മുഖ്യ പ്രഭാഷണം നടത്തി.
ഹസ്സൻ മംഗലാപുരം ചെയർമാനും സ്വാദിഖ് മംഗലാപുരം കൺവീനറും ഷരീഫ് റോയൽ കിച്ചൺ ഫിനാൻസ് സെക്രട്ടറിയുമായ സ്വാഗതസംഘം രൂപവത്കരിച്ചു. മുസ്തഫ മംഗളൂരു, നാസര്‍ കാര്‍ഗോ, സനീര്‍ പിണറായി, സിദ്ദീഖ്, സുല്‍ഫി മുദൈരിബ് (ഉപദേശക സമിതി), മറ്റു ഭാരവാഹികളായി അയ്യൂബ് മുദൈരിബി, മജീദ് കൊളയാട്, മെയ്ദീൻ പെൻഗിൻ എന്നിവരെയും തിരഞ്ഞെടുത്തു.
ഗിഫ്റ്റ്: റഫ്നാസ് (കൺ.), ഇർശാദ്, അസിൻ അബ്ബാസ്, റിയാസ്, ഹനീഫ (അംഗങ്ങൾ), മീഡിയ പ്രചരണം: അബ്ദുൽ അസീസ് (കൺ.), ജലീൽ, സത്താർ, ജിഷാദ് (അംഗങ്ങൾ), ലൈറ്റ് ആൻഡ് സൗണ്ട്: മൻസീർ (കൺ.), ഹാഷിർ, സിയാദ് (അംഗങ്ങൾ). റിസപ്ഷൻ: തൗഫീഖ് (കൺ.), ഇസ്ഹാഖ്, ജെറീഷ് (അംഗങ്ങൾ), വളന്റിയർ: നിയാസ് (കൺവീനർ), ജാഫർ, ഹാരിസ്, അർഷാഖ് (അംഗങ്ങൾ).
ഫുഡ്: അബ്ദുസ്സലാം (കൺവീനർ) അബ്ദുനാസർ കോളയാട്, മുസ്തഫ, നഈം എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.