ദശലക്ഷം ഇൗന്തപ്പനത്തൈ പദ്ധതി: കയറ്റുമതിക്ക് ഒരുങ്ങി
text_fieldsമസ്കത്ത്: ദശലക്ഷം ഇൗന്തപ്പനത്തൈ പദ്ധതിയിൽ നിന്നുള്ള ഇൗത്തപ്പഴങ്ങൾ കയറ്റുമതിക്ക് ഒരുങ്ങി. ഒമാെൻറ പാരമ്പര്യ കൃഷിയായ ഇൗന്തപ്പനയെ പ്രോൽസാഹിപ്പിക്കാനും രാജ്യത്തിെൻറ സാമ്പത്തിക പുേരാഗതിയിൽ മുതൽക്കൂട്ടാക്കുന്നതിനുമായി മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് 2017ൽ നടപ്പാക്കിയതാണ് ദശലക്ഷം ഇൗന്തപ്പനത്തൈകൾ നട്ടുവളർത്തുന്നതിനായുള്ള പദ്ധതി. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി ദശലക്ഷം ഇൗന്തപ്പനകൾ പുതുതായി വെച്ചുപിടിപ്പിക്കുകയും അവയിൽനിന്നുള്ള ഇൗത്തപ്പഴം സംസ്കരിച്ച് കയറ്റിയയക്കാനുള്ള ബൃഹത് പദ്ധതിക്കാണ് ദിവാൻ ഒാഫ് റോയൽ കോർട്ടിന് കീഴിൽ രൂപം നൽകിയത്. ഇൗ പദ്ധതിയുടെ ഭാഗമായ ആദ്യ ഷിപ്മെൻറാണ് ഇന്ത്യയിലേക്ക് കയറ്റിയയക്കാൻ തയാറെടുക്കുന്നത്. ചുരുങ്ങിയ കാലയളവിൽതന്നെ പദ്ധതിയുടെ ഭാഗമായി കയറ്റുമതി നടത്താൻ കഴിയുന്നത് വലിയ വിജയമായി കണക്കാക്കുന്നു. ഒമാനി ഇൗത്തപ്പഴത്തിെൻറ ഏറ്റവും നല്ല മാർക്കറ്റാണ് ഇന്ത്യൻ വിപണി. ഇത് ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതി കൂടിയാണ്. റമദാൻ അടുത്തിരിക്കെ ഇന്ത്യയിൽ ഇൗത്തപ്പഴം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സീസൺ കൂടിയാണ് വരാനിരിക്കുന്നത്.
പദ്ധതിയിൽ നിന്നുള്ള ഇൗത്തപ്പഴത്തിെൻറ പാക്കേജിങ്ങും സംസ്കരണവും കയറ്റുമതിയുമെല്ലാം നിക്ഷേപക വിഭാഗമായ നഖീൽ ഒമാൻ ഡെവലപ്മെൻറ് കമ്പനിയാണ് നിർവഹിക്കുന്നത്. ദശലക്ഷം ഇൗന്തപ്പനത്തൈ പദ്ധതിയുടെ വാണിജ്യ സാധ്യത പ്രയോജനപ്പെടുത്താൻ ദിവാൻ ഒാഫ് റോയൽ കോർട്ടിെൻറയും ഒമാെൻറ ഇൻവെസ്റ്റ്മെൻറ് കമ്പനിയുടെയും സംയുക്ത ഉടമസ്ഥതയിലാണ് നഖീൽ ഒമാൻ ഡെവലപ്മെൻറ് കമ്പനി രൂപവത്കരിച്ചത്. 'സാദ്' എന്ന പേരിലാണ് ഇതിൽ നിന്നുള്ള ഉൽപന്നങ്ങൾ ബ്രാൻഡ് ചെയ്തിരിക്കുന്നത്. കയറ്റുമതിക്കായി ഒരുക്കിവെച്ചിരിക്കുന്ന ഇൗത്തപ്പഴത്തിെൻറ പാക്കേജുകൾ നഖീൽ ഒമാൻ ജനറൽ മാനേജർ അലി അൽ അറൈമി ട്വീറ്റ് ചെയ്തു.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പരന്നുകിടക്കുന്ന 11 ഫാമുകളിലായി ലക്ഷക്കണക്കിന് ഇൗന്തപ്പന മരങ്ങളാണ് പദ്ധതിയുടെ ഭാഗമായി പുതുതായി വെച്ചുപിടിപ്പിച്ചിരിക്കുന്നത്. ഒന്നാം ഘട്ടത്തിൽ പ്രതിവർഷം അമ്പതിനായിരം ടൺ ഇൗത്തപ്പഴത്തിെൻറ ഉൽപാദനമാണ് ലക്ഷ്യമിടുന്നത്. 2034 ആവുേമ്പാേഴക്ക് ഉൽപാദനം 85,000 ടണായി ഉയർത്താനാണ് പദ്ധതി. ഇൗത്തപ്പഴം സംസ്കരണത്തിനും അനുബന്ധന ഉൽപന്നങ്ങളുടെ നിർമാണത്തിനും പാക്കിങ്ങിനും മറ്റുമായി നഖീൽ ഒമാൻ നിസ്വയിൽ വൻ വ്യവസായ കോംപ്ലക്സ് നിർമിക്കുന്നുണ്ട്. കോംപ്ലക്സിെൻറ നിർമാണ പ്രക്രിയ ഇപ്പോൾ ആദ്യ ഘട്ടത്തിലാണ്.
ഇതിെൻറ നിർമാണം പൂർത്തിയാകുന്നതോടെ ആദ്യ ഘട്ടത്തിൽ 30,000 ടൺ ഒമാനി ഇൗത്തപ്പഴം സംസ്കരിക്കാനും കയറ്റുമതിക്ക് തയാറാക്കാനും കഴിയും. ഇൗ വിഭാഗത്തിലെ ലോകത്തിലെത്തന്നെ ഏറ്റവും വലിയ വ്യവസായ കേന്ദ്രങ്ങളിൽ ഒന്നായി നിസ്വ കോംപ്ലക്സ് മാറും. ഒമാനി ഇൗത്തപ്പഴത്തിെൻറ ഏറ്റവും നല്ല മാർക്കറ്റാണ് ഇന്ത്യ. വർഷംതോറും വൻ തോതിൽ ഇൗത്തപ്പഴമാണ് ഒമാൻ വാണിജ്യ വ്യവസായ മന്ത്രാലയം ഇന്ത്യയിലേക്ക് കയറ്റിയയക്കുന്നത്. ഒമാൻ ഇൗത്തപ്പഴങ്ങളുടെ ഗുണനിലവാരവും താരതമ്യേന വിലക്കുറവും കാരണം ഇന്ത്യൻ മാർക്കറ്റിൽ ഇവക്ക് ആവശ്യക്കാർ കൂടുതലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.