അനധികൃത ഖനനം : നടപടിയുമായി ഖനന പൊതു അതോറിറ്റി
text_fieldsമസ്കത്ത്: അനധികൃത ഖനനം നടത്തിയ കമ്പനികൾക്കെതിരെ നടപടിയുമായി ഖനന പൊതു അതോറിറ്റി. നിയമലംഘനം നടത്തിയ ഏഴ് കമ്പനികൾ മൂന്ന് ദശലക്ഷം റിയാൽ നഷ്ടപരിഹാരം നൽകണമെന്ന് അതോറിറ്റി ഉത്തരവിട്ടു. കമ്പനികൾക്കെതിരായ നടപടി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ലൈസൻസ് ഇല്ലാത്ത മേഖലകളിൽ ധാതുഖനനം നടത്തിയതിനാണ് നടപടി. ഇതോടൊപ്പം പൊതുസ്വത്തിെൻറ കൈയേറ്റമടക്കം കുറ്റങ്ങളും ഇവർക്കെതിരെ ചുമത്തും. നിയമലംഘനങ്ങളിൽ ഒന്നിെൻറ ഒത്തുതീർപ്പ് വഴി 1.84 ലക്ഷം റിയാൽ ലഭിച്ചിട്ടുണ്ട്. മറ്റ് കേസുകളിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ഖനന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ ലൈസൻസ് ലഭിച്ചിരിക്കുന്ന മേഖലയിൽ മാത്രമാണ് പ്രവർത്തനം നടത്താൻ പാടുള്ളൂവെന്ന് അതോറിറ്റി നിർദേശിച്ചു. വിൽപന റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിന് ഒപ്പം സർക്കാറിലേക്ക് അടക്കാനുള്ള തുക ഒഴിവാക്കി ലൈസൻസ് റദ്ദാക്കുന്നതടക്കം സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.