ദോഫാറിലെ ധാതുവിഭവങ്ങളുടെ ഖനനം വിപുലമാക്കാൻ പദ്ധതി
text_fieldsമസ്കത്ത്: ദോഫാറിലെ അൽ ഷുവൈമിയ, മഞ്ചി േമഖലകളിലെ വ്യവസായിക ധാതുസമ്പത്തിെൻറ വാണി ജ്യാടിസ്ഥാനത്തിലുള്ള വിപുലമായ ഖനനത്തിന് മിനറൽ െഡവലപ്മെൻറ് ഒമാൻ പദ്ധതികൾ ആ വിഷ്കരിക്കുന്നു. പ്രകൃതിക്ക് േകാട്ടം തട്ടാതെയുള്ള ഖനനത്തിന് പദ്ധതികൾ ആവിഷ്കരി ക്കാൻ മിനറൽ ഡവലപ്മെൻറ് ഒമാന് നിർദേശം നൽകിയതായി മൈനിങ് പൊതു അതോറിറ്റി സി.ഇ.ഒ എ ൻജിനീയർ ഹിലാൽ അൽ ബുസൈദി പറഞ്ഞു.
3000 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന ഇൗ പ്രദേശം ലോകനിലവാരമുള്ള ചുണ്ണാമ്പ് കല്ലിെൻറയും ജിപ്സത്തിെൻറയും കേന്ദ്രമാണ്. സർക്കാർ നിർദേശ പ്രകാരം മിനറൽ െഡവലപ്മെൻറ് ഒമാൻ മുഖ്യപങ്കാളിത്തം വഹിച്ച് പ്രദേശത്തിെൻറ വികസനം ഉറപ്പുവരുത്തും. ഒറ്റപ്പെട്ട േമഖലയായ ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കേണ്ടതുണ്ട്. അതോടൊപ്പം, വൻകിട നിക്ഷേപകരെ ഇങ്ങോട്ട് ആകർഷിക്കാൻ കഴിയുകയും വേണം. ഇതുവഴി ഉൽപാദനം വർധിപ്പിക്കാനും ഉൽപന്നങ്ങളുടെ വിപണി സുരക്ഷിതമാക്കാനും സാധിക്കുകയും ചെയ്യും. ഖനനവുമായി ബന്ധപ്പെട്ട എല്ലാമേഖലകളും ഒരുമിച്ച് പ്രവർത്തിക്കുന്ന ‘മിനറൽ വില്ലേജ്’ പദ്ധതിയാണ് ആലോചനയിലുള്ളതെന്നും അൽ ബുസൈദി പറഞ്ഞു.
ദുകം, സലാല തുറമുഖങ്ങളുടെ വഴിയിലാണ് അൽ ശുവൈമിയ, മഞ്ചി മേഖലകൾ ഉള്ളത്. ഇവിടെനിന്ന് ഇരു തുറമുഖങ്ങളിലേക്കും 600 കിേലാമീറ്റർ ദൂരമുണ്ട്. അതിനാൽ, അസംസ്കൃത ധാതുപദാർഥങ്ങൾ കയറ്റുമതിക്കായോ സംസ്കരണത്തിനായോ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ഗതാഗത സൗകര്യങ്ങൾ ഒരുക്കേണ്ടത് ആവശ്യമാണ്. ഇതിന് മൂന്ന് മാർഗങ്ങൾ സ്വീകരിക്കാൻ കഴിയും. പ്രദേശത്തിെൻറ അടുത്ത് തുറമുഖം സ്ഥാപിക്കുക, റെയിൽ ഗതാഗത സംവിധാനം ആരംഭിക്കുക, റോഡ് മാർഗം ചരക്ക് നീക്കുക എന്നിവയാണ് അവ. റോഡ്മാർഗം ചരക്കുനീക്കുന്നത് സാമ്പത്തികമായി നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും അനുയോജ്യമായ ഗതാഗത സംവിധാനത്തിനായാണ് ഗതാഗത വാർത്താവിനിമയ മന്ത്രാലയം ശ്രമങ്ങൾ നടത്തുന്നത്.
നേരത്തേ അൽ ശുവൈമിയ- മഞ്ചി മേഖലകളെയും ദുകം സാമ്പത്തിക മേഖലയെയും സമീപത്തെ ദുകം തുറമുഖവുമായി ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിക്ക് അധികൃതർ രൂപരേഖ തയാറാക്കിയിരുന്നു. സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു ‘അസിയാദി’െൻറ ഉപസ്ഥാപനമായ ഒമാൻ റെയിലിെൻറ പദ്ധതി. ഷുവൈമിയ- മഞ്ജി മേഖലകളിലെ സമൃദ്ധമായ ധാതുസമ്പത്തിെൻറ വാണിജ്യപരമായ വിനിയോഗം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള മിനറൽ റെയിൽവേ പ്രോജക്ട് എന്നറിയപ്പെടുന്ന പദ്ധതിയുടെ സമയബന്ധിതമായ പൂർത്തീകരണം ഉറപ്പാക്കാൻ ടാസ്ക് ഫോഴ്സിനും രൂപം നൽകിയിട്ടുണ്ട്.
സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയിൽ പ്രധാനപ്പെട്ടതായി കണക്കാക്കുന്ന ഖനനമേഖലയിൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്താൻ 2016ലാണ് 100 ദശലക്ഷം റിയാൽ മൂലധനത്തിൽ മിനറൽ െഡവലപ്മെൻറ് ഒമാൻ നിലവിൽ വന്നത്. സർക്കാറിെൻറ നാലു നിക്ഷേപ വിഭാഗങ്ങളായ സ്റ്റേറ്റ് ജനറൽ റിസർവ് ഫണ്ട്, ഒമാൻ ഇൻവെസ്റ്റ് ഫണ്ട്, തകാമുൽ ഇൻവെസ്റ്റ്മെൻറ്, ഒമാൻ നാഷനൽ ഇൻവെസ്റ്റ്മെൻറ്സ് ഡെവലപ്മെൻറ് കമ്പനി എന്നിവയുടെ സംയുക്ത ഉടമസ്ഥതയിലാണ് കമ്പനി ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.