രണ്ടിടങ്ങൾ മാർബിൾ, ഡോേളാമൈറ്റ് ഖനനത്തിന് വിട്ടുകൊടുക്കും
text_fieldsമസ്കത്ത്: ഒമാനിലെ രണ്ട് സൈറ്റുകളിൽ ചുണ്ണാമ്പ് കല്ല്, മാർബിൾ, േഡാളോമൈറ്റ് എന്നിവയുട െ ഖനനത്തിന് സ്വകാര്യ മേഖലയിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ഇൗ മേഖലയിൽ സ്വകാര്യ നിക്ഷേപം ക്ഷണിക്കുന്നതായി മൈനിങ് പൊതു അതോറിറ്റി സി.ഇ.ഒ ഹിലാൽ മുഹമ്മദ് അൽ ബുസൈദി അറിയിച്ചു. ബുധനാഴ്ച മുതൽ ഇത് സംബന്ധമായ അപേക്ഷകൾ സ്വീകരിക്കും.
ഒന്നാമത്തെ ഖനന കേന്ദ്രം മസ് കത്തിലായിരിക്കും. ഇവിടെ ചുണ്ണാമ്പുകല്ലുകളും േഡാളോമൈറ്റും മാർബിളുമാണ് ഖനനം ചെയ്യ ാൻ കഴിയുക. രണ്ടാമത്തേത് വടക്കൻ ശർഖിയ്യയിലാണ്. ഇവിടെ മാർബിൾ നിക്ഷേപമാണ് കാര്യമായുള്ളത്. ഖനനത്തിനുള്ള പൂർണ അംഗീകാരമായിരിക്കും ടെൻഡറിലൂടെ സ്വകാര്യ മേഖലയിലെ പ്രാദേശിക കമ്പനികൾക്ക് നൽകുക. 2018ലും 2019ലും ഖനനത്തിന് ൈലസൻസ് നൽകുകവഴി 700 ദശലക്ഷം റിയാൽ ലഭിച്ചതായി സി.ഇ.ഒ പറഞ്ഞു. കഴിഞ്ഞ വർഷം 35ലധികം ഖനന ലൈസൻസുകൾ അതോറിറ്റി നൽകിയിരുന്നു. ഇൗ മേഖലയിൽ നിയമലംഘനം തടയാൻ ഖനന മേഖല പ്രത്യേകം തരംതിരിച്ച് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സ്വർണം, ചെമ്പ് ഖനനത്തിനും നിരവധി ലൈസൻസുകൾ മന്ത്രാലയം നൽകിയിരുന്നു. എന്നാൽ, ചെമ്പിനോടൊപ്പം ലഭിക്കുന്ന സ്വർണത്തിെൻറ അളവ് താരതമ്യേന ഇപ്പോഴും കുറവാണ്. ഒമാനിൽ ആദ്യമായി ജിപ്സം ഖനനം ചെയ്തത് 2018ലാണ്. വർഷംതോറും ഒമ്പത് ദശലക്ഷം ടൺ ജിപ്സമാണ് ഖനനം ചെയ്യുന്നത്. ഗതാഗതം, നിർമാണം, വ്യവസായം തുടങ്ങിയ മേഖലകളുടെ വളർച്ചക്കും ജിപ്സം മേഖല സഹായകമായിട്ടുണ്ട്.
നിരവധി ധാതുക്കളുടെ നിക്ഷേപം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ളതായി പൊതു അതോറിറ്റി നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. ഇത്തരം 110ഒാളം സ്ഥലങ്ങളാണ് ഒമാനിലുള്ളത്. ഇൗ കേന്ദ്രങ്ങളിൽ 20ലധികം ധാതുക്കളാണുള്ളത്. ഖനന മേഖലയിൽ സുതാര്യത, തുല്യമായ അവസരം എന്നിവ നടപ്പാക്കും. അടുത്ത ഘട്ടം നടപ്പാക്കാൻ അടിസ്ഥാന ഘടകങ്ങളും പരിഗണിക്കും. കമ്പനികൾക്ക് നൽകുന്ന ലൈസൻസുകൾ എങ്ങനെ ഉപയോഗിക്കുന്നുവെന്നതും പ്രധാനമാണ്. രാജ്യത്തിെൻറ സാമ്പത്തിക മേഖലക്ക് അനുഗുണമാകുന്ന രീതിയിൽ ഇവ ഉപയോഗപ്പെടുത്താൻ കമ്പനികൾക്ക് മാർഗനിർദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ധാതുസമ്പത്തുകൾകൊണ്ട് സമ്പുഷ്ടമായ രാജ്യമാണ് ഒമാൻ. എന്നാൽ, പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുമെന്നതിനാൽ ഏറെ കരുതലോടെയാണ് ഒമാൻ ഇൗ ധാതുസമ്പത്ത് ഉപയോഗപ്പെടുത്തുന്നത്. ഒമാനിൽ മാർബിൾ സമ്പത്ത് ധാരാളമുണ്ട്. എന്നാൽ, പരിധി വിട്ട ഖനനത്തിന് ഒമാൻ അംഗീകാരം നൽകാറില്ല. മാത്രമല്ല എല്ലാ പരിസ്ഥിതി നിയമങ്ങളും പൂർണമായി പാലിച്ചായിരിക്കണം ഖനനം നടത്തേണ്ടതെന്ന നിർബന്ധവും ഒമാനുണ്ട്. ഒമാനിൽ ചെമ്പ് അയിരുകളും സുലഭമാണ്. പുരാതന കാലം മുതൽതന്നെ ഒമാനിൽ ചെമ്പ് കുഴിച്ചെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.