ഒമാനിലേക്ക് ഇന്ത്യൻ നിക്ഷേപകരെ ക്ഷണിച്ച് മന്ത്രി
text_fieldsമസ്കത്ത്: ഒമാനിലേക്ക് ഇന്ത്യൻ നിക്ഷേപകരെ ക്ഷണിച്ച് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന വകുപ്പ് മന്ത്രി ഖൈസ് മുഹമ്മദ് അൽ യൂസുഫ്. ഖനനം, എൻജിനീയറിങ് തുടങ്ങി വൻകിട വ്യവസായങ്ങൾ വരെയുള്ള മേഖലകളിൽ വിദേശ നിക്ഷേപകർക്ക് നിരവധി ആനുകൂല്യങ്ങളാണ് രാജ്യം നൽകുന്നതെന്ന് മുംബൈയിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കേവേ മന്ത്രി പറഞ്ഞു. നിക്ഷേപക പ്രോത്സാഹന പരിപാടികളുടെ ഭാഗമായാണ് മന്ത്രി തല സന്ദർശനം. വാണിജ്യ മന്ത്രാലയത്തിലെ വിദേശ വ്യാപാര, അന്താരാഷ്ട്ര സഹകരണ വിഭാഗം ഉപദേശകൻ പങ്കജ് ഖിംജി, മന്ത്രാലയത്തിലെ ഉന്നത തല ഉദ്യോഗസ്ഥർ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.