വിദ്യാഭ്യാസ മേഖലയിലെ കോവിഡ് ആഘാതം മറികടക്കാനാകും –മന്ത്രി
text_fieldsമസ്കത്ത്: കോവിഡ് മഹാമാരി വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിച്ച ആഘാതം മറികടക്കാനാവുമെന്നും അതിനായി എല്ലാവരും ഒരുമയോടെ നിൽക്കണമെന്നും വിദ്യാഭ്യാസ മന്ത്രി ഡോ. മദീഹ ബിൻത് അഹമ്മദ് അൽ ശിബാനിയ്യ. 'കോവിഡ് കാലത്തെ പഠനനഷ്ടം'എന്ന വിഷയത്തിൽ സംഘടിപ്പിച്ച സിേമ്പാസിയത്തിൽ സംസാരിക്കുകയായിരുന്നു അവർ. ലോകത്താകമാനം 94 ശതമാനം കുട്ടികളുടെ പഠനത്തെ മഹാമാരി ബാധിച്ചിട്ടുണ്ട് എന്നാണ് യുനെസ്കോയുടെ കണക്ക്.
നഴ്സറി മുതൽ സർവകലാശാല വരെയുള്ള 158 കോടി വിദ്യാർഥികളാണിവർ. മഹാമാരിയുടെ ആദ്യഘട്ടത്തിൽതന്നെ ആവശ്യമായ മുൻകരുതൽ നടത്തി ഒമാൻ നടപടി സ്വീകരിച്ചിരുന്നു. വിദ്യാഭ്യാസ മേഖലയെ ഓൺൈലനിലേക്ക് പരിവർത്തിപ്പിച്ചാണ് പഠനത്തുടർച്ച സാധ്യമാക്കിയതെന്നും അവർ പറഞ്ഞു.
ഇക്കാര്യത്തിൽ അധ്യാപകരും സ്കൂൾ അധികൃതരും ഐ.ടി സാങ്കേതിക വിദഗ്ധരും എല്ലാം സ്വീകരിച്ച മാതൃക പ്രവർത്തനം അഭിനന്ദനീയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സിേമ്പാസിയത്തിൽ, കോവിഡ് സൃഷ്ടിച്ച വിദ്യാഭ്യാസ രംഗത്തെ വിവിധ വെല്ലുവിളികളെ സംബന്ധിച്ച് പ്രമുഖർ അഭിപ്രായങ്ങൾ പങ്കുവെച്ചു. വിദ്യാഭ്യാസ രംഗത്ത് പഠനനഷ്ടത്തെ മറികടക്കാനുള്ള വഴികൾ സിേമ്പാസിയം തുറക്കുമെന്ന് മന്ത്രി ശുഭാപ്തി പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.