Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ന്ത്രി വി....

മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍റെ ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്​ ഇ​ന്ന്​ തു​ട​ക്കം

text_fields
bookmark_border
മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍റെ ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്​ ഇ​ന്ന്​ തു​ട​ക്കം
cancel
camera_alt

ഇ​ന്ത്യ​ൻ വി​ദേ​ശ-​പാ​ർ​ല​മെ​ന്റ​റി കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ വി​ദേ​ശ-​പാ​ർ​ല​മെ​ന്റ​റി​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍റെ ദ്വി​ദി​ന ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്​ ബു​ധ​നാ​ഴ്​​ച തു​ട​ക്ക​മാ​കും. ഉ​ന്ന​ത​ത​ല പ്ര​തി​നി​ധി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു. ‘ഇ​ന്ത്യ ഓ​ണ്‍ കാ​ന്‍വാ​സ് ’പെ​യി​ന്‍റി​ങ്​ പ്ര​ദ​ര്‍ശ​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ഷ​ന​ല്‍ ഗാ​ല​റി ഓ​ഫ് മോ​ഡേ​ണ്‍ ആ​ര്‍ട്ടി​ലെ 20 ചി​ത്ര​ങ്ങ​ളാ​ണ് ഇ​വി​ടെ പ്ര​ദ​ര്‍ശി​പ്പി​ക്കു​ക.

മ​സ്‌​ക​ത്ത് ഇ​ന്ത്യ​ന്‍ എം​ബ​സി സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ത്യ-​ഒ​മാ​ന്‍ ച​രി​ത്രം പ​റ​യു​ന്ന ‘മ​ന്ദ്‌​വി​യി​ൽ​നി​ന്ന് മ​സ്‌​ക​ത്തു വ​രെ’ സെ​ഷ​നും വി. ​മു​ര​ളീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ല്‍നി​ന്നു​ള്ള ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​ര്‍, ബ്ലൂ ​കോ​ള​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍, സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​ര്‍, വി​ദ്യാ​ര്‍ഥി​ക​ള്‍, പ്ര​ഫ​ഷ​ന​ലു​ക​ള്‍ എ​ന്നി​വ​രു​മാ​യും മ​ന്ത്രി സം​വ​ദി​ക്കും. ഇ​ന്ത്യ​യും ഒ​മാ​നും ത​മ്മി​ല്‍ മി​ക​ച്ച ഉ​ഭ​യ​ക​ക്ഷി​ബ​ന്ധ​മാ​ണ് നി​ല​നി​ല്‍ക്കു​ന്ന​തെ​ന്ന്​ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

മു​ര​ളീ​ധ​ര​ന്‍റെ മൂ​ന്നാം ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. 2020 ഡി​സം​ബ​റി​ലും 2022ൽ ​ഒ​ക്​​ടോ​ബ​റി​ലു​മാ​ണ്​ ഇ​തി​നു​മു​മ്പ് സ​ന്ദ​ർ​ശി​ച്ച​ത്​. ഇ​ന്ത്യ​യും ഒ​മാ​നും ത​മ്മി​ലു​ള്ള ബ​ന്ധം അ​നു​ദി​നം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ത്​ കൂ​ടു​ത​ൽ അ​ര​ക്കി​ട്ടു​റ​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​യി​രി​ക്കും ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ൾ ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നാ​യി ഉ​ന്ന​ത​ത​ല സ​ന്ദ​ർ​ശ​ന​ങ്ങ​ൾ വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി ന​ട​ന്നി​ട്ടു​ണ്ട്.

2018ൽ ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും 2019ൽ ​വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ്ശ​ങ്ക​റും ഒ​മാ​നി​ൽ എ​ത്തി​യി​രു​ന്നു. ഈ ​വ​ർ​ഷം ഇ​ന്ത്യ​യി​ൽ ന​ട​ന്ന ജി20 ​ഉ​ച്ച​കോ​ടി​യി​ൽ ഒ​മാ​ൻ അ​തി​ഥി​രാ​ജ്യ​മാ​യി പ​​ങ്കെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം മ​ന്ത്രി ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​മാ​നി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ റൂ​പേ കാ​ർ​ഡും യു.​പി.​ഐ പ്ലാ​റ്റ്‌​ഫോ​മും ഉ​പ​യോ​ഗി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ങ്ങി​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്​ നാ​ഷ​ന​ൽ പേ​മെ​ന്റ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ അ​നു​ബ​ന്ധ സ്​​ഥാ​പ​ന​മാ​യ ഇ​ന്റ​ർ​നാ​ഷ​ന​ൽ പേ​മെ​ന്റ് ലി​മി​റ്റ​ഡും സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഒ​മാ​നു​മാ​ണ്​ (സി.​ബി.​ഒ) ക​രാ​റി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ-​സേ​വ​നം വൈ​കാ​തെ​ത​ന്നെ ല​ഭ്യ​മാ​യി തു​ട​ങ്ങു​മെ​ന്നാ​ണ്​ അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MinisterV MuraleedharanVisit
News Summary - Minister V. Muraleedharan's Oman visit begins today
Next Story