Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവിദേശകാര്യ സഹമന്ത്രി...

വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ ഒമാൻ സന്ദർശനം മൂന്ന്​ മുതൽ

text_fields
bookmark_border
വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ ഒമാൻ സന്ദർശനം മൂന്ന്​ മുതൽ
cancel

മസ്​കത്ത്​: ഇന്ത്യൻ വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ രണ്ട്​ ദിവസത്തെ സന്ദർശനത്തിനായി ഒമാനിലെത്തും. ഒക്​ടോബർ മൂന്ന്​, നാല്​ തീയതികളിലായിരിക്കും സുൽത്താനേറ്റിൽ എത്തുകയെന്ന്​ ഇന്ത്യൻ എംബസി പ്രസ്താവനയിൽ അറിയിച്ചു. മഹാത്​മഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഒക്​ടോബർ മൂന്നിന്​ എംബസിയിൽ രാവിലെ 8.15 മുതൽ 9:30വരെ സംഘടിപ്പിക്കുന്ന പരിപാടിയിൽ മന്ത്രി സംബന്ധിക്കും.

'ഇന്ത്യ-ഒമാൻ, ഒരു രാഷ്ട്രീയ യാത്ര' എന്ന വിഷയത്തിൽ ഇന്ത്യൻ ആർട്ടിസ്റ്റ് സേദുനാഥ് പ്രഭാകരന്റെ ചിത്രപ്രദർശനവും എംബസിയുടെ പുതുതായി രൂപകൽപ്പന ചെയ്ത ലൈബ്രറിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. ഒക്​ടോബർ നാലിന്​ വൈകീട്ട്​ 4.45ന്​ എംബസി അങ്കണത്തിൽ പ്രവാസി സമൂഹം സ്വീകരണ പരിപാടിയും ഒരുക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:v muraleedharan
News Summary - Minister V. Muralidharan's visit to Oman from 3
Next Story