വിദ്യാഭ്യാസ മന്ത്രാലയം അനുവാദം നൽകി: ഇന്ത്യൻ സ്കൂളുകൾ അടുത്ത മാസം ആദ്യ വാരം തുറക്കും
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകൾക്ക് തുറന്നു പ്രവർത്തിക്കാൻ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അനുവാദം നൽകി. മതിയായ സുരക്ഷ സൗകര്യമൊരുക്കി എല്ലാ ക്ലാസുകളും തുറന്നു പ്രവർത്തിക്കാനാണ് മന്ത്രാലയം അനുവാദം നൽകിയത്.
ഏതൊക്കെ ക്ലാസുകളാണ് തുറന്നു പ്രവർത്തിക്കേണ്ടതെന്ന് അതത് സ്കൂളുകൾക്ക്തീരുമാനിക്കാം. ഇതനുസരിച്ച് ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂളുകളും അടുത്തമാസം ആദ്യവാരത്തോടെ പ്രവർത്തനമാരംഭിക്കും. എന്നാൽ ഘട്ടം ഘട്ടമായാണ് സ്കൂളുകൾ തുറന്നു പ്രവർത്തിക്കുക എന്നറിയുന്നു. തുടക്കത്തിൽ ഏതൊക്കെ ക്ലാസുകൾ തുറന്നു പ്രവർത്തിക്കണമെന്ന് സ്കൂൾ ബോർഡും സ്കൂൾ മേനജ്മെൻറ് കമ്മിറ്റിയും തീരുമാനമെടുക്കും. സ്കൂളിലെ സൗകര്യമനുസരിച്ചാണ് ഇത് തീരുമാനിക്കുക.
ഒന്നാം ഘട്ടം എന്ന നിലക്ക് 12ാം ക്ലാസ് മാത്രമാണ് ഇപ്പോൾ തുറക്കാൻ സാധ്യത. ചില സ്കൂളുകൾ ഒന്നാം ഘട്ടത്തിൽ പത്തും പന്ത്രണ്ടും ക്ലാസുകൾ തുറക്കുന്നുണ്ട്. മസ്കത്ത് ഇന്ത്യൻ സ്കൂൾ അടക്കം പല സ്കൂളുകളും ആദ്യ ഘട്ടത്തിൽ 12ാം ക്ലാസ് മാത്രമാണ് തുറക്കുകയെന്നറിയുന്നു. ഇൗ ക്ലാസുകൾ നടത്തുന്നതിെൻറ വിജയം അനുസരിച്ചായിരിക്കും രണ്ടാം ഘട്ടം എന്ന നിലയലിൽ ഒമ്പതും,11ഉം ക്ലാസുകൾ തുറക്കുക.
ഇൗ ക്ലാസുകൾ വിജയകരമായി നടത്താൻ കഴിഞ്ഞാൽ മാത്രമാണ് ബാക്കിയുള്ളവ പ്രവർത്തിക്കുക. സ്കൂൾ മുഴുവൻ തുറന്നു പ്രവർത്തിക്കണമെങ്കിൽ സമയമെടുക്കാനും സാധ്യതയുണ്ട്. വാക്സിനേഷൻ എടുത്ത കുട്ടികൾക്ക് മാത്രമാണ് സ്കൂളുകളിൽ പ്രവേശനം അനുവദിക്കുക.
സ്കൂൾ തുറക്കുന്നതിെൻറ ഭാഗമായി സുരക്ഷ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കണമെന്ന് ഒമാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്. കുട്ടികെള സാമൂഹിക അകലം പാലിച്ച് ഇരുത്തൽ.
സ്കൂൾ പ്രവേശന കവാടത്തിൽ ശരീര ഉൗഷ്മാവ് പരിശോധിക്കൽ. രോഗ ലക്ഷണമുള്ള കുട്ടികളെ വീട്ടിൽ ഇരുത്തൽ, സ്കൂളിൽ രോഗ ലക്ഷണം കാണിക്കുന്ന കുട്ടികൾക്ക് സ്കൂളിൽതന്നെ െഎസൊലേഷൻ സൗകര്യം ഉണ്ടാക്കൽ, സ്കൂളിൽ ഒാൺ ലൈൻ ക്ലാസിനും ഒാഫ് ലൈൻ ക്ലാസിനും സൗകര്യം ഒരുക്കൽ തുടങ്ങി നിരവധി മാർഗ നിർദേശങ്ങൾ ഒമാൻ അധികൃതർ സ്കൂളുകൾക്ക് നൽകിയിട്ടുണ്ട്. അതിനിടെ സ്കൂളുകളിൽ വാക്സിനേഷൻ സൗകര്യമൊരുക്കാൻ ആരോഗ്യ മന്ത്രാലയം അധികൃതർ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
എന്നാൽ എങ്ങെന നടപ്പാക്കുമെന്നതിൽ വ്യക്തത വന്നിട്ടില്ല. ഇന്ത്യൻ സ്കൂളുകളിലെ 90 ശതമാനം കുട്ടികളും വാക്സിൻ എടുത്ത സ്ഥിതിക്ക് ഇതിന് വലിയ പ്രധാന്യമില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു. എന്നാൽ രണ്ടാം േഡാസുകൾക്ക് സ്കൂളുകളിൽ തന്നെ സൗകര്യമൊരുക്കാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.