ജി.സി.സി രാഷ്ട്രങ്ങളിലെ സാമ്പത്തിക മന്ത്രാലയം അധികൃതർ യോഗം ചേർന്നു
text_fieldsമസ്കത്ത്: ജി.സി.സി രാഷ്ട്രങ്ങളിലെ സാമ്പത്തിക വികസന മന്ത്രാലയം അധികൃതർ ഒാൺലൈനിൽ യോഗം ചേർന്നു. റിയാദിലെ ജി.സി.സി സെക്രേട്ടറിയറ്റ് ജനറൽ ഒാഫിസിൽനിന്നുള്ള വിഡിയോ കോൺഫറൻസിങ് മുഖേന നടന്ന യോഗത്തിൽ സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. നാസർ ബിൻ റാഷിദ് അൽ മഅ്വാലിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ഒമാനെ പ്രതിനിധാനംചെയ്ത് പെങ്കടുത്തു. ജി.സി.സി കസ്റ്റംസ് യൂനിയൻ, ജി.സി.സി പൊതുമാർക്കറ്റ് 2025ഒാടെ അംഗരാഷ്ട്രങ്ങൾക്കിടയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സാമ്പത്തിക ഏകീകരണ പദ്ധതികൾ ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.