ആരോഗ്യ മന്ത്രാലയം അടിയന്തര യോഗം ചേർന്നു
text_fieldsമസ്കത്ത്: രാജ്യത്ത് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം നാഷനൽ കമ്മിറ്റി ഫോർ ഇന്‍റഗ്രേറ്റഡ് മാനേജ്‌മെന്റ് ഓഫ് വെക്ടർ കൺട്രോൾ അടിയന്തര യോഗം ചേർന്നു. ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രധാന ഹാളിൽ ആരോഗ്യകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സെയ്ഫ് അൽ ഹൊസാനിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. രോഗവാഹകരെ നേരിടാൻ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെ പ്രതിനിധികളിൽനിന്നുള്ള കമ്മിറ്റി അംഗങ്ങൾ സംബന്ധിച്ചു. ചില പ്രതിനിധികൾ ഓൺലൈനിലൂടെയും യോഗത്തിൽ പങ്കെടുത്തു. ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് ഈജിപ്തി കൊതുകുകളുടെ വ്യാപനത്തെക്കുറിച്ചും നിലവിലെ ഡെങ്കിപ്പനിയുടെ അവസ്ഥയെ കുറിച്ചും ചർച്ച ചെയ്തു.
രോഗാണു പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുക, മസ്‌കത്ത് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് പരിസ്ഥിതി ശുചീകരണ കാമ്പയിനുകൾ ഊർജിതമാക്കുക, ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും സഹകരണത്തോടെ സാമൂഹിക അവബോധം വളർത്തുക തുടങ്ങി നിരവധി നിർദേശങ്ങൾ യോഗം മുന്നോട്ടുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.