ആരോഗ്യ മന്ത്രാലയം വിവിധ സേവനങ്ങൾക്കുള്ള ലൈസൻസ് നിരക്ക് പുതുക്കി
text_fieldsമസ്കത്ത്: ആരോഗ്യ മേഖലയിലെ വിവിധ സേവനങ്ങളുടെ ലൈസൻസ് നിരക്ക് പുതുക്കി ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. മൂന്ന് വർഷത്തേക്കാണ് ലൈസൻസ് കലാവധി. ഇതനുസരിച്ച് ഹോസ്പിറ്റലുകളുടെ ലൈസൻസ് പുതുക്കുന്നതിന് 3,000 റിയാലാണ് ഫീസ്. ഫാർമസികളുടെ വെയർ ഹൗസുകൾക്ക് 450 റിയാൽ ഈടാക്കും. പൊതു ഫാർമസികളുടെ ലൈസൻസ് പുതുക്കുന്നതിന് 300 റിയാലും ഫാർമസികൾ സ്റ്റഡി സെന്റർ, ഡ്രഗ് അനാലിസിസ് ലാബ് എന്നിവക്ക് 300 മുതൽ 600 വരെയുമാണ് ഫീസ്.
പല്ല് ലാബ്, കണ്ണടക്കടകൾ എന്നിവക്ക് 150 റിയാലും സ്കൂൾ, കോളജ്, കമ്പനികൾ എന്നിവയിലെ ക്ലിനിക്കുകളുടെ ലൈസൻസ് പുതുക്കുന്നതിന് 150 റിയാലാണ്ഫീസ്. പാരമ്പര്യചികിത്സ ക്ലിനിക്കുകളുടെ ലൈസൻസിന് 1000 റിയാലും പുതുക്കുന്നതിന് 450 റിയാലുമാണ് ഫീസ്. പൊതു ക്ലിനിക്കുകൾക്ക് മസ്കത്ത് ഗവർണറേറ്റിൽ 500 റിയാലും മസ്കത്തിന് പുറത്ത് 300 റിയാലും ഫീസ് നൽകണം. മസ്കത്ത് ഗവർണറേറ്റിൽ പബ്ലിക് ക്ലിനിക്കുകളുടെ ലൈസൻസ് പുതുക്കാൻ 300 റിയാലാണ് ഫീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.