ചെലവ് ചുരുക്കൽ നടപടികളുമായി ആരോഗ്യ മന്ത്രാലയം
text_fieldsമസ്കത്ത്: ചെലവ് ചുരുക്കൽ നടപടികൾക്കുള്ള നിർദേശവുമായി ഒമാൻ ആരോഗ്യ മന്ത്രാലയത്തിെൻറ സർക്കുലർ. ചില തസ്തികകളിൽ ജീവനക്കാരുടെ എണ്ണം കുറക്കൽ, കരാറുകൾ റദ്ദാക്കൽ തുടങ്ങിയ നിർദേശങ്ങളടങ്ങിയതാണ് സർക്കുലർ. ധനകാര്യ മന്ത്രാലയത്തിെൻറ നിർദേശങ്ങൾക്ക് അനുസരിച്ചുള്ളതാണ് ചെലവ് ചുരുക്കൽ നടപടിയെന്ന് അഡ്മിനിസ്ട്രേറ്റിവ്, ഫിനാൻഷ്യൽ ആൻഡ് പ്ലാനിങ് അഫയേഴ്സ് വിഭാഗം അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ അൽ അജ്മി ഒപ്പുവെച്ച സർക്കുലറിൽ പറയുന്നു.
ശുചീകരണ തൊഴിലാളികളുടെ നിലവിലുള്ള എണ്ണത്തിൽ 20 ശതമാനത്തിെൻറ കുറവ് വരുത്താൻ സർക്കുലർ നിർദേശിക്കുന്നു. ടെക്നീഷ്യന്മാരുടെ എണ്ണത്തിലും സമാന ശതമാനത്തിൽ കുറവ് വരുത്തും. ഇതോടൊപ്പം ആരോഗ്യ സ്ഥാപനങ്ങളിലെ സുരക്ഷ ജീവനക്കാരുടെ എണ്ണം കുറക്കാനും നിർദേശമുണ്ട്.
വാടക കാറുകളുടെ എണ്ണം 25 ശതമാനം വരെയും ജല -വൈദ്യുതി ഉപഭോഗത്തിെൻറ അളവ് 30 ശതമാനം വരെയും കുറവ് വരുത്തും. ട്രക്കുകളുടെ വാടക കരാറുകളും റദ്ദാക്കിവരുകയാണെന്ന് മന്ത്രാലയം അറിയിച്ചു. പകരം ഒാരോ ട്രിപ്പുകളുടെയും ചെലവ് എന്ന അടിസ്ഥാനത്തിൽ കരാർ നൽകും. ഒാഫിസ് ഫർണിച്ചറുകൾ പുതുതായി വാങ്ങുന്നതിനും നിലവിലുള്ളവ മാറ്റി വാങ്ങുന്നതിനും വിലക്കുണ്ട്.പൂന്തോട്ടങ്ങളും പച്ചപ്പും പരിപാലിക്കുന്നതിന് സേവന കരാറുകൾ നൽകുന്നതിനും വിലക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.