ദാഖിലിയയിൽ പരിശോധനയുമായി തൊഴിൽ മന്ത്രാലയം
text_fieldsമസ്കത്ത്: ദാഖിലിയ ഗവർണറേറ്റിൽ പരിശോധനയുമായി തൊഴിൽ മന്ത്രാലയം. ഏപ്രിൽ 28 മുതൽ മേയ് രണ്ടുവരെയുള്ള ദിവസങ്ങളിലായി ഗവർണറേറ്റിലെ കൺസഷൻ ഏരിയകളിലായിരുന്നു പരിശോധനയും ബോധവത്കരണ സന്ദർശനങ്ങളും നടത്തിയിരുന്നത്. തൊഴിൽ സുരക്ഷയും ആരോഗ്യ നടപടികളും നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതുൾപ്പെടെ, തൊഴിൽ നിയമവും അതുമായി ബന്ധപ്പെട്ട തീരുമാനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. തൊഴിൽ മേഖലയിലെ ഒമാനിവത്കരണവും തൊഴിലന്വേഷകർക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികളും മന്ത്രാലയം അധികൃതർ വിശകലനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.