വ്യവസായിക മേഖലയിൽ പുതിയ നിക്ഷേപ പദ്ധതികളുമായി മന്ത്രാലയം
text_fieldsമസ്കത്ത്: വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം വ്യവസായിക മേഖലയിൽ 45ലധികം പുതിയ നിക്ഷേപ അവസരങ്ങളൊരുക്കുന്നു.200 മില്യൻ റിയാലിെൻറ നിക്ഷേപമാണ് പദ്ധതികളിലൂടെ രാജ്യത്തെത്തുകയെന്ന് മന്ത്രാലയം അറിയിച്ചു.
പദ്ധതികളുടെ പ്രഖ്യാപനം ഓൺലൈനിൽ നിർവഹിച്ചതായി ഒമാൻ വാർത്ത ഏജൻസി അറിയിച്ചു.ഭക്ഷ്യ ഉൽപാദന മേഖല, ഖനനം, പേപ്പർ ആൻഡ് പ്ലാസ്റ്റിക് ഇൻഡസ്ട്രീസ്, പെട്രോകെമിക്കൽസ്, നിർമാണം, മെറ്റാലിക്, നോൺ-മെറ്റാലിക് ഉൽപന്നങ്ങൾ, ഇലക്ട്രിക്കൽ ഉപകരണ വ്യവസായം എന്നീ മേഖലകളിലാണ് നിക്ഷേപത്തിന് സൗകര്യമൊരുങ്ങുകയെന്ന് മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.