വീണ്ടും മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്; ഓൺലൈൻ വ്യാപാരത്തിന് ലൈസൻസ് നേടണം
text_fieldsമസ്കത്ത്: സമൂഹമാധ്യമങ്ങളിലൂടെയും വെബ്സൈറ്റുകളിലൂടെയും ബിസിനസ്, പ്രമോഷനൽ പ്രവർത്തനങ്ങൾ നടത്തുന്നവർ ലൈസൻസ് നേടണമെന്ന് ഉണർത്തിച്ച് വാണിജ്യ,വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയം. കഴിഞ്ഞ ദിവസം മന്ത്രാലയം പുറത്തിറക്കിയ ഓൺലൈൻ അറിയിപ്പിലാണ് ഒമാനിലെ ഇ-കോമേഴ്സ് വ്യാപാരികൾ ലൈസൻസ് നേടണമെന്നാവശ്യപ്പെട്ടിരിക്കുന്നത്.
ഓൺലൈൻ വ്യാപാരം നിയമപരമായി നിയന്ത്രിക്കാൻ ചട്ടക്കൂട് സ്ഥാപിക്കാനും പ്രാദേശിക ഇ-സ്റ്റോറുകൾ ഔപചാരികമാക്കാനുമാണ് അധികൃതർ ഇതിലൂടെ ലക്ഷ്യമിടുന്നത്. ‘ഒമാൻ ബിസിനസ് പ്ലാറ്റ്ഫോം’ വഴി അപേക്ഷ സമർപ്പിച്ച് ലൈസൻസ് സ്വന്തമാക്കം.
നടപടികൾ താഴെ കൊടുക്കുന്നു:
• ഒമാൻ ബിസിനസ് പ്ലാറ്റ്ഫോമിൽ ലോഗിൻ ചെയ്യുക (business.gov.om),
• ‘ബിസിനസ്’ തിരഞ്ഞെടുക്കുക, വാണിജ്യ രജിസ്ട്രേഷൻ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തതിനുശേഷം ഓൺലൈനായി ചെയ്യാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ കൂട്ടിച്ചേർക്കുക
• ഇതിനുശേഷം ‘ഗോ ടു ലൈസൻസി’ൽ മൈ കൊമേഴ്സ്യൽ രജിസ്ട്രി ലൈസൻസ്’ എന്നതിലേക്ക് പോകുക
• ഇ-കോമേഴ്സ് ലൈസൻസ് നൽകുന്നതിന് ‘yes’ തിരഞ്ഞെടുക്കുക
• ചെയ്യാനുദ്ദേശിക്കുന്ന ബിസിനസ് പ്രവർത്തനങ്ങൾ തിരഞ്ഞെടുത്ത ശേഷം നെക്സ്റ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക
• കമ്പനികളുടെ തരം തിരഞ്ഞെടുക്കുന്നതിനായി choose places of activity എന്നതിൽ ക്ലിക്ക് ചെയ്യുക
• ഇതിനുശഷം കമ്പനിയുടെ പേര്, ഓൺലൈൻ സ്റ്റോർ ലിങ്ക് എന്നിവർ ചേർക്കുക. തുടർന്ന് ആവശ്യമുള്ള രേഖകളും ഫീസുകളും മറ്റും സമർപ്പിച്ച് ലൈസൻസിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.