മിഷൻ വിങ്സ് ഓഫ് കംപാഷനിൽ നെസ്റ്റോ ഒമാൻ പങ്കാളികളാകും
text_fieldsമസ്കത്ത്: കോവിഡ് ദുരിതത്തിൽ കുടുങ്ങി നാടണയാനാകാതെ വലയുന്ന പ്രവാസികൾക്ക് തുണയാകാൻ ഗൾഫ് മാധ്യമവും മീഡിയവണ്ണും ചേർന്നൊരുക്കുന്ന ‘മിഷൻ വിങ്സ് ഒാഫ് കംപാഷന്’ നിറഞ്ഞ പിന്തുണയുമായി കൂടുതൽ ബിസിനസ് സ്ഥാപനങ്ങൾ. പദ്ധതിയിൽ പങ്കാളികളാകുമെന്ന് ജി.സി.സിയിലെ മുൻനിര ഹൈപ്പർമാർക്കറ്റ് ശൃംഖലയായ നെസ്റ്റോ അറിയിച്ചു.
ഒമാനിൽ തീർത്തും അർഹരായ 30 പേർക്കാണ് നെസ്റ്റോ ഒമാൻ നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റുകൾ നൽകുക. സാമൂഹിക ഉത്തരവാദിത്വ പദ്ധതിയിൽപെടുത്തിയാണ് സഹായം നൽകുകയെന്ന് നെസ്േറ്റാ ഹൈപ്പർമാർക്കറ്റ് മാനേജിങ് ഡയറക്ടർ ഹാരിസ് പാലോള്ളതിൽ പറഞ്ഞു. ഗൾഫ് മേഖലക്ക് ഒപ്പം ലോകം ഒട്ടാകെ പ്രയാസത്തിെൻറ ഘട്ടത്തിലൂടെ നീങ്ങുകയാണ്. ഇൗ സമയത്ത് പ്രവാസികൾക്ക് സാധ്യമാകുന്നത്ര പിന്തുണ നൽകുന്ന പദ്ധതികളുടെ ഭാഗമായാണ് ‘മിഷൻ വിങ്സ് ഒാഫ് കംപാഷനു’മായി കൈകോർക്കുന്നത്.
അർഹതയുണ്ടായിട്ടും ടിക്കറ്റിന് പണമില്ലാത്തതിനാൽ നാട്ടിലെത്താൻ കഴിയാത്ത പ്രവാസികൾക്കായാണ് ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതിവഴി സൗജന്യ വിമാനടിക്കറ്റ് നൽകുക.
കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ സർക്കാർ അയക്കുന്ന പ്രത്യേക വിമാനങ്ങളിലെ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും ടിക്കറ്റിന് പണമില്ലാതെ കഷ്ടപ്പെടുന്നവക്കാണ് വിമാനടിക്കറ്റുകൾ നൽകുന്നത്. https://woc.madhyamam.com/ എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റിനായി രജിസ്റ്റർ ചെയ്യാം.
നന്മ വറ്റാത്ത പ്രവാസി സമൂഹവും വ്യവസായനായകരും നിശബ്ദ സേവകരും കൈകോർത്താണ് ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതി യാഥാർഥ്യമാക്കുന്നത്. പദ്ധതിയുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക് ഒമാനിൽ 00968 79138145 നമ്പറിൽ വാട്സ്ആപ്പ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.