Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമൊ​ബൈ​ൽ...

മൊ​ബൈ​ൽ ബ്രോ​ഡ്‌​ബാ​ൻ​ഡ് സേ​വ​നം; ഉ​യ​ർ​ന്ന ഡൗ​ൺ​ലോ​ഡ് സ്പീ​ഡ് സ​ഹം വി​ലാ​യ​ത്തി​ൽ

text_fields
bookmark_border
മൊ​ബൈ​ൽ ബ്രോ​ഡ്‌​ബാ​ൻ​ഡ് സേ​വ​നം; ഉ​യ​ർ​ന്ന ഡൗ​ൺ​ലോ​ഡ് സ്പീ​ഡ് സ​ഹം വി​ലാ​യ​ത്തി​ൽ
cancel

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ മൊ​ബൈ​ൽ ബ്രോ​ഡ്‌​ബാ​ൻ​ഡ് സേ​വ​ന​ത്തി​ന്റെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഡൗ​ൺ​ലോ​ഡ് സ്പീ​ഡ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് സ​ഹം വി​ലാ​യ​ത്തി​ൽ. രാ​ജ്യ​ത്തെ വി​വി​ധ ദാ​താ​ക്ക​ൾ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ചു​ള്ള ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​​ടെ (ടി.​ആ​ർ.​എ) റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​തു പ​റ​യു​ന്ന​ത്. 4ജി ​സേ​വ​ന​ങ്ങ​ളു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന ക​വ​റേ​ജ് നി​ര​ക്ക് മ​ത്ര വി​ലാ​യ​ത്തി​ലാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം, ദി​ബ്ബ, സ​ഹം, ബ​ർ​ക, മു​ത്ര, അ​ൽ മു​ദൈ​ബി, ജ​അ​ല​ൻ ബാ​നി ബു ​അ​ലി, ബ​ഹ്‌​ല, യാ​ങ്കു​ൽ, മ​ഹ്‌​ദ, ദു​കം, താ​ഖ എ​ന്നി​ങ്ങ​നെ വി​ലാ​യ​ത്തു​ക​ൾ സ​ന്ദ​ർ​ശി​ച്ചാ​ണ്​ സ​ർ​വേ ​ റി​​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

പ്ര​ത്യേ​ക അ​ള​വെ​ടു​പ്പ് ഉ​പ​ക​ര​ണ​ങ്ങ​ളും രീ​തി​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ്​ ടി.​ആ​ർ.​എ സ​ർ​വേ​ക​ൾ ന​ട​ത്തി​യ​ത്. ക​വ​റേ​ജ് ലെ​വ​ൽ, ഡേ​റ്റ ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ന്ന വേ​ഗം, വി​ജ​യ​ക​ര​മാ​യ കാ​ളു​ക​ൾ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ്​ പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ആ​ദ്യ ആ​റു​മാ​സ​ങ്ങ​ളി​ൽ 526, 531 ഹോം ​ഫി​ക്സ​ഡ് ബ്രോ​ഡ്‌​ബാ​ൻ​ഡ് സ​ബ്‌​സ്‌​ക്രി​പ്‌​ഷ​നു​ക​ളി​ൽ 21ശ​ത​മാ​ന​വും 5ജി ​വ​യ​ർ​ലെ​സ് വ​ഴി​യാ​യി​രു​ന്നു. അ​തേ​സ​മ​യം 49 ശ​ത​മാ​നം ഫി​ക്‌​സ​ഡ് ബ്രോ​ഡ്‌​ബാ​ൻ​ഡ് സ​ബ്‌​സ്‌​ക്രി​പ്‌​ഷ​നു​ക​ൾ മ​സ്‌​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്.

രാ​ജ്യ​ത്തെ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നാ​യി 2022ൽ 12​ച​ട്ട​ങ്ങ​ളാ​ണ്​ ടി.​ആ​ർ.​എ പു​റ​പ്പെ​ടു​വി​ച്ച്. 4ജി, 5​ജി തു​ട​ങ്ങി​യ പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ​ക്കാ​യി സേ​വ​ന​ദാ​താ​ക്ക​ൾ​ക്ക് 3ജി ​സ്‌​പെ​ക്‌​ട്രം ക​പ്പാ​സി​റ്റി​ക​ൾ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ൽ 3ജി ​നെ​റ്റ്‌​വ​ർ​ക്കു​ക​ൾ ക്ലോ​സ് ചെ​യ്യാ​നു​ള്ള പ​രി​പാ​ടി​യു​ണ്ടെ​​ന്നും ടി.​ആ​ർ.​എ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sahamMobile broadband serviceHigh download speed
News Summary - Mobile broadband service: High download speed in saham
Next Story