ആശ്വാസമായി മൊബൈൽ വാക്സിനേഷൻ ക്യാമ്പുകൾ
text_fieldsമസ്കത്ത്: കോവിഡ് മഹമാരിക്കെതിരെയുള്ള പ്രതിരോധം ഊർജിതമാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന മൊബൈൽ വാക്സിനേഷൻ ക്യാമ്പുകൾ സ്വദേശികൾക്കും വിദേശികൾക്കും ആശ്വാസമായി. ആരോഗ്യമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ മസ്കത്ത് ഗവർണറേറ്റിലെ വിവിധ വിലായത്തുകളിലാണ് വാക്സിനഷേൻ പുരോഗമിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി സീബ് വിലായത്തിലെ മാൾ ഓഫ് മസ്കത്ത്, സീബ് സിറ്റി സെന്ററിനു സമീപം എന്നിവിടങ്ങളിലായി നടന്ന ക്യാമ്പിൽ സ്വദേശികളും വിദേശികളുമുൾപ്പെടെ നിരവധി പേരാണ് വാക്സിൻ എടുക്കാൻ എത്തിയത്. പല സ്ഥലങ്ങളിലും രാത്രിവരെയൊക്കെ നീണ്ടുനിൽക്കുന്നതിനാൽ നിർമാണ മേഖലയിലടക്കമുള്ള തൊഴിൽ കഴിഞ്ഞെത്തുന്നവർക്ക് ഗുണകരമാകുന്നുണ്ട് ക്യാമ്പുകൾ.
സ്വദേശികൾക്കു പുറമെ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽനിന്നുള്ളവാരാണ് കുത്തിവെപ്പെടുക്കാൻ എത്തുന്നവരിൽ കൂടുതലും. ഇത്തരം കേന്ദ്രങ്ങളിൽനിന്ന് വാക്സിൻ സ്വീകരിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതില്ല. ദിനേന ശരാശരി 500നുമുകളിലാണ് വാക്സിൻ നൽകുന്നത്.
ബൗശര്‍ വിലായത്തില്‍ മിനിസ്ട്രീസ് സ്ട്രീറ്റില്‍ ഫെബ്രുവരി 20വരെ ക്യാമ്പ് നടക്കും. രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് വാക്സിനേഷന് സൗകര്യമൊരുക്കിയത്. 21, 22 തീയതികളില്‍ മത്ര ഹെല്‍ത്ത് സെന്റര്‍ പാര്‍ക്കിങ്ങില്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ച ഒന്നുവരെയും യൂനിറ്റ് പ്രവര്‍ത്തിക്കും. ആമിറാത്ത് വിലായത്തില്‍ 23, 24 തീയതികളില്‍ സുല്‍ത്താന്‍ സെന്റര്‍ പാര്‍ക്കിങ്ങില്‍ വൈകുന്നേരം നാലു മുതല്‍ രാത്രി ഒമ്പതുവരെയും വാക്സിന് ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൂർണമായും ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ നടക്കുന്ന ക്യാമ്പിന്റെ ലോജിസ്റ്റിക് പാർട്ണർ ആസ്റ്റർ അൽ റഫാ ഹോസ്പിറ്റലാണ്. വിവിധ ഗവർണറേറ്റുകളിലും വാക്സിനേഷൻ നടപടികൾ ഊർജിതമായി നടക്കുന്നുണ്ട്.
ബൂസ്റ്റർ ഡോസടക്കമുള്ള വാക്സിൻ പ്രവർത്തനങ്ങളിലൂടെ മഹാമാരി നിയന്ത്രിക്കാനാകുമെന്ന കണക്കു കൂട്ടലിലാണ് അധികൃതർ. ലക്ഷ്യമിട്ട ഗ്രൂപ്പിലെ 95 ശതമാനത്തോളം പേർക്ക് ഒന്നാം ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. 31,91,912 ആളുകളാണ് ഒന്നാംഡോസ് വാക്സിൻ എടുത്തത്. 2976872 ആളുകൾ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചു. ടാർജറ്റ് ഗ്രൂപ്പിന്റെ 89 ശതമാനം വരുമിത്. 50,7,440 ആളുകൾ ബൂസ്റ്റർ ഡോസ് സ്വകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.