മോഡൽ ലയൺസ് ക്ലബ് ഓഫ് ട്രാവൻകൂർ; ഒമാൻ ഭാരവാഹി സ്ഥാനാരോഹണം
text_fieldsമസ്കത്ത്: മോഡൽ ലയൺസ് ക്ലബ് ഓഫ് ട്രാവൻകൂർ ഒമാൻ 2023-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതുതായി ക്ലബിൽ ചേർന്നവർക്കുള്ള അംഗത്വ വിതരണവും സർവിസ് പ്രോജക്ട് ഉദ്ഘാടനവും നടന്നു. ക്ലബിന്റെ ജില്ല ഗവർണർ ബിനോ ഐ. കോശി, കാബിനറ്റ് സെക്രട്ടറി മാർട്ടിൻ ഫ്രാൻസിസ്, കാബിനറ്റ് ട്രഷറർ പ്രസന്നൻ കെ. പണിക്കർ തുടങ്ങിയവർ മുഖ്യാതിഥികളായി.
ക്ലബിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങളുടെ വിശകലനവും ഒമാനിലും ഇന്ത്യയിലുമായി നടത്തിയ വിവിധ സാമൂഹികസേവനപ്രവർത്തനങ്ങളുടെ വിശദീകരണവും മുൻ പ്രസിഡന്റ് ജയശങ്കർ നിർവഹിച്ചു. പ്രസിഡന്റ് കെ.പി. മഹേഷ്, സെക്രട്ടറി ഷിബു ഹമീദ്, ട്രഷറർ എസ്. രഞ്ജിത്, അഡ്മിൻ ലിജു ജോസഫ്, ക്ലബ് ഡയറക്ടർമാരായ റെജി കെ. തോമസ്, തോമസ് എന്നിവരുടെ സ്ഥാനാരോഹണവും നടന്നു.
അംഗത്വവിതരണവും അനുബന്ധ ചടങ്ങുകളും ഡിസ്ട്രിക്ട് 318 ബി ഗവർണർ ബിനോ ഐ. കോശിയുടെ മേൽനോട്ടത്തിൽ നടന്നു. മോഡൽ ലയൺസ് ക്ലബ് ഓഫ് ഒമാൻ ജില്ല അധികാരിയുടെ നേതൃത്വത്തിൽ നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾക്കായുള്ള സംഭാവന ക്ലബ് പ്രസിഡന്റ് കെ.പി. മഹേഷ് ജില്ല ഗവർണർക്ക് കൈമാറി.
ഡിസ്ട്രിക്ട് ഗവർണർ ബിനോ ഐ. കോശി, കാബിനറ്റ് സെക്രട്ടറി മാർട്ടിൻ ഫ്രാൻസിസ്, പ്രസന്നൻ കെ. പണിക്കർ എന്നിവരെ ക്ലബ് പ്രസിഡന്റ് കെ.പി. മഹേഷ് മെമന്റോ നൽകി ആദരിച്ചു. സെക്രട്ടറി ഷിബു ഹമീദ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.