മസ്കത്ത് ഇന്ത്യൻ സ്കൂളിൽ മോഡൽ യു.എൻ സമ്മേളനം
text_fieldsമസ്കത്ത്: ഇന്ത്യൻ സ്കൂൾ മസ്കത്തിൽ മോഡൽ ഐക്യരാഷ്ട്ര സഭ സമ്മേളനത്തിന്റെ ഏഴാം എഡിഷൻ അരങ്ങേറി. രണ്ടുദിവസം നീണ്ട പരിപാടിയിൽ 600ലേറെ പ്രതിനിധികൾ പങ്കെടുത്തു.
മോഡൽ യു.എൻ സമ്മേളനത്തിൽ 30 തലക്കെട്ടുകളിലായി വിവിധ വിഷയങ്ങൾ വിദ്യാർഥികൾ അവതരിപ്പിച്ചു. വിദ്യാർഥികൾ അവർക്ക് നിശ്ചയിച്ച രാഷ്ട്രത്തെ പ്രതിനിധീകരിക്കുന്ന രീതിയിലാണ് വിഷയാവതരണങ്ങൾ നടത്തിയത്. സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ട്രഷറർ മുഹമ്മദ് ഇംറാൻ ഖാൻ മുഖ്യാതിഥിയായിരുന്നു. കുട്ടികൾക്ക് ലോകസമാധാനത്തിനായി പ്രവർത്തിക്കാനുള്ള പ്രചോദനം നൽകുന്നതാണ് മോഡൽ സമ്മേളനമെന്ന് ചടങ്ങിൽ സംസാരിച്ച പ്രിൻസിപ്പൽ സാജി എസ്. നായർ പറഞ്ഞു. ജസ്റ്റസ് സെബാസ്റ്റ്യനാണ് സഭയുടെ സെക്രട്ടറി ജനറലായി പ്രവർത്തിച്ചത്. സ്കൂൾ ഐ.ടി സബ് കമ്മിറ്റി അധ്യക്ഷൻ അലീം മുഹ്യിദ്ദീൻ സമാപനച്ചടങ്ങിൽ മുഖ്യാതിഥിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.