Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ നിന്ന്​ കൂടുതൽ...

ഒമാനിൽ നിന്ന്​ കൂടുതൽ വിമാനങ്ങൾ സർവീസ്​ നടത്തും -ഇന്ത്യൻ എംബസി

text_fields
bookmark_border
ഒമാനിൽ നിന്ന്​ കൂടുതൽ വിമാനങ്ങൾ സർവീസ്​  നടത്തും -ഇന്ത്യൻ എംബസി
cancel
മസ്​കത്ത്​: ഒമാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന്​ കൂടുതൽ വിമാന സർവീസുകൾ ഉണ്ടാകുമെന്ന്​ മസ്​കത്ത്​ ഇന്ത്യൻ എംബസി പത്രകുറിപ്പിൽ അറിയിച്ചു. ഇന്ത്യയിലേക്കുള്ള മടക്കം സംബന്ധിച്ച്​ നിരവധി അന്വേഷണങ്ങളാണ്​ ലഭിക്കുന്നത്​. ആദ്യ ഘട്ടത്തിലാണ്​ കൊച്ചി, ചെന്നൈ വിമാനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്​. അടുത്ത ഘട്ടങ്ങളിലായി വിവിധ  ഇന്ത്യൻ നഗരങ്ങളിലേക്ക്​ സർവീസുകൾ ഉണ്ടാകും. എംബസിയിൽ രജിസ്​റ്റർ ചെയ്​തവരിൽ നിന്നാണ്​ ഇൗ വിമാനങ്ങളിലേക്കുള്ള യാത്രക്കാരെ തെരഞ്ഞെടുക്കുക. അടിയന്തിര സാഹചര്യങ്ങളാൽ യാത്ര നിർബന്ധമാകുന്നവർക്കായിരിക്കും മുൻഗണനയെന്നും എംബസി വിശദീകരിച്ചു. എല്ലാവരും ക്ഷമയോടെ കൂടുതൽ അറിയിപ്പുകൾക്കായി കാത്തിരിക്കണം. നേരത്തേ എംബസിയിൽ രജിസ്​റ്റർ ചെയ്​തവർ വീണ്ടും ചെയ്യേണ്ടതില്ല. ഷോർട്ട്​ലിസ്​റ്റ്​ ചെയ്​ത യാത്രക്കാരെ എംബസിയിൽ നിന്ന്​ ബന്ധപ്പെടുന്നതായിരിക്കും. എംബസിയിൽ ഇനിയും രജിസ്​റ്റർ ചെയ്യാത്തവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക്​ ചെയ്​ത്​ വിവരങ്ങൾ പൂരിപ്പിച്ച്​ നൽകണം;
https://docs.google.com/forms/d/e/1FAIpQLSfh_FmNRLorssEjf5w0ciMc0TgxjOuFFdB-Au_qxauEzaTzYQ/viewform
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanGCCEVACUATIONIndia Newsgccnews
News Summary - more flights to india from oman
Next Story