ഒമാൻ സന്ദർശിച്ചവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരും
text_fieldsമസ്കത്ത്: ഈ വർഷം ഒമാൻ സന്ദർശിച്ചവർ ഏറ്റവും കൂടുതൽ ജി.സി.സി പൗരൻമാരും ഇന്ത്യക്കാരുമെന്ന് കണക്കുകൾ. ഈ വർഷം സെപ്റ്റംബർ അവസാനംവരെ സുൽത്താനേറ്റിൽ എത്തിയത് 1.2 ദശലക്ഷം ജി.സി.സി പൗരന്മാർ ആണ്. 4 63,000 സന്ദർശകരുമായി ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. യമൻ (1,08,000), ചൈനർ (97,000), ജർമൻകാർ (96,000) എന്നിങ്ങനെയാണ് തൊട്ടടുത്തുവരുന്ന മറ്റു രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരുടെ കണക്കുകൾ.
ഇതേ കാലയളവിൽ ഏകദേശം 2.9 ദശലക്ഷം സന്ദർശകരാണ് ഒമാനിലെത്തിയത്. ഹോട്ടലുകളുടെ (ത്രീ-ഫൈവ് സ്റ്റാർ) മൊത്തം വരുമാനം 154 ദശലക്ഷം റിയാൽ ആണ്. 1.4 ദശലക്ഷം ആളുകൾ അതിഥികളായെത്തുകയും ചെയ്തു. രാജ്യത്തേക്കുള്ള വിനോദസഞ്ചാരികളുടെ വർധന ലക്ഷ്യമിട്ട് പൈതൃക വിനോദസഞ്ചാര മന്ത്രാലയം മൂന്ന് ശതകോടി റിയാൽ മൂല്യമുള്ള മൊത്തം നിക്ഷേപം ലക്ഷ്യമിടുന്നുണ്ട്. 2025 അവസാനത്തോടെ ഹോട്ടൽ മുറികളുടെ എണ്ണം 33,000 ആയി ഉയർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.ഇത് ജി.ഡി.പിയിൽ ടൂറിസം മേഖലയുടെ സംഭാവന 2.75 ശതമാനത്തിൽനിന്ന് മൂന്ന് ശതമാനമായി ഉയർത്തുമെന്നും പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.