വിദേശ നിക്ഷേപകർക്കായി ഒമാനിൽ കൂടുതൽ സംരംഭങ്ങൾ –വാണിജ്യ മന്ത്രി
text_fieldsമസ്കത്ത്: രാജ്യത്ത് വിദേശനിക്ഷേപം വർധിപ്പിക്കുന്നതിന് വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയാണെന്ന് ഒമാൻ വാണിജ്യ-വ്യവസായ-നിക്ഷേപ മന്ത്രാലയം. വിവിധ മേഖലകൾക്കായി നിരവധി സംരംഭങ്ങൾ രൂപപ്പെടുത്തുന്ന പ്രവർത്തനങ്ങളിലാണ് മന്ത്രാലയമെന്ന് വകുപ്പു മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫ് പറഞ്ഞു.
ബൗദ്ധിക സ്വത്തവകാശം, ഇ-കോമേഴ്സ് പ്രവർത്തനങ്ങൾ, വാണിജ്യ സമുച്ചയങ്ങളിൽ ഒമാനി ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഫീസ് തുടങ്ങിയവ സംബന്ധിച്ച ചട്ടങ്ങൾ തയാറാക്കിവരുകയാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിെൻറ സ്വപ്നപദ്ധതിയായ 'ഒമാൻ വിഷൻ 2040'െൻറ ഭാഗമായി വ്യവസായ നിയമങ്ങളിൽതന്നെ പൊളിച്ചെഴുത്തുണ്ടാകുമെന്നും രണ്ടുഘട്ടങ്ങളിലായി 100 വ്യവസായങ്ങളുടെ പ്രഖ്യാപനമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.