600 കിലോയിലധികം കിങ് ഫിഷ് കണ്ടുകെട്ടി
text_fieldsമസ്കത്ത്: നിരോധന കാലയളവിൽ പിടികൂടിയ 600 കിലോയിലധികം കിങ് ഫിഷും (അയക്കുറ) 60 കിലോഗ്രാം ചാർക്കയും മത്സ്യ നിയന്ത്രണ, പരിശോധന സംഘങ്ങൾ കണ്ടുകെട്ടി. മാഹൂത്ത് വിലായത്തിലെ കടലിൽ മത്സ്യബന്ധനം നടത്തുന്ന സംഘത്തിൽ നിന്നാണ് ഇവ കണ്ടുകെട്ടുന്നതെന്ന് അൽ വുസ്ത ഗവർണറേറ്റിലെ അഗ്രികൾച്ചറൽ, ഫിഷറീസ്, വാട്ടർ റിസോഴ്സ് ഡയറക്ടറേറ്റ് പറഞ്ഞു. മൂന്ന് മത്സ്യബന്ധന യാനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
നിരോധന കാലയളവിൽ പിടികൂടിയ 130 കിലോഗ്രാം അയക്കൂറ ഒരു റസ്റ്റാറന്റിൽനിന്നും ഫിഷിങ് കൺട്രോൾ ടീം പിടിച്ചെടുത്തു. ലംഘകർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. 61 കിലോഗ്രാം ചാർക്ക മത്സ്യം ദുകം വിലായത്തിന്റെ തീരത്തുനിന്നാണ് കണ്ടുകെട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.