സബ്സിഡിയിനത്തിൽ ചെലവഴിച്ചത് ശതകോടിയിലധികം റിയാൽ
text_fieldsമസ്കത്ത്: കഴിഞ്ഞ വർഷം വിവിധ മേഖലകളിൽ സർക്കാർ സബ്സിഡിയും സാമ്പത്തിക പിന്തുണയുമായി നൽകിയത് 1.031 ശതകോടി റിയാൽ. 2018ൽ 937.9 ദശലക്ഷം റിയാലായിരുന്നതിൽ 9.9 ശതമാനത്തിെൻറ വർധനയാണ് 2019ൽ ഉണ്ടായതെന്ന് ഒമാൻ സെൻട്രൽ ബാങ്കിെൻറ വാർഷിക റിപ്പോർട്ടിൽ പറയുന്നു. 2015ൽ 1.219 ശതകോടി റിയാലായിരുന്നു സബ്സിഡി. എണ്ണ വിലയിടിവ് അടക്കം സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നുള്ള പൊതുചെലവ് ചുരുക്കൽ നടപടികൾമൂലം അടുത്ത വർഷങ്ങളിൽ സബ്സിഡി തുക ദശലക്ഷം റിയാലിലേക്ക് താഴ്ന്നിരുന്നു. വർധിച്ചുവരുന്ന ബജറ്റ് കമ്മി കുറക്കുന്നതിെൻറ ഭാഗമായി സർക്കാർ ചെലവുകൾക്ക് കടിഞ്ഞാണിടുന്നതിെൻറ ഭാഗമായി പരിഷ്കരണങ്ങൾ നടപ്പാക്കുേമ്പാഴും കഴിഞ്ഞ വർഷം സബ്സിഡി തുക വീണ്ടും ഉയരുകയായിരുന്നു.
വൈദ്യുതി, ജല മേഖലകൾക്ക് ഒപ്പം വിവിധ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് നൽകിയ പിന്തുണയുമാണ് കഴിഞ്ഞ വർഷം ഇൗയിനത്തിലെ ചെലവഴിക്കൽ കുത്തനെ ഉയരാനുള്ള കാരണമെന്ന് ഒമാൻ സെൻട്രൽ ബാങ്കിെൻറ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. സർക്കാർ വകുപ്പുകൾക്കുള്ള പ്രവർത്തന പിന്തുണ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള ഇന്ധന സബ്സിഡി, സ്വകാര്യ മേഖലയിലെയും ഭവന മേഖലയിലെയും ചെറിയ വായ്പകൾക്കുള്ള സബ്സിഡി എന്നീ ഇനങ്ങളിൽ സർക്കാർ കഴിഞ്ഞ വർഷം കൂടുതൽ ചെലവഴിക്കൽ നടത്തി. 58 ശതമാനം സബ്സിഡിയും വൈദ്യുതി മേഖലക്കായാണ് ചെലവഴിച്ചത്. 2018ൽ 476.6 ദശലക്ഷം റിയാൽ ആയിരുന്ന വൈദ്യുതി സബ്സിഡി കഴിഞ്ഞ വർഷം 600 ദശലക്ഷം റിയാലായി ഉയർന്നു. ഒറ്റവർഷത്തിനിടെ 25.9 ശതമാനം വർധനയാണുണ്ടയത്.
ഇതിനു പുറമെ കുറഞ്ഞ വരുമാനക്കാരായ സ്വദേശികൾക്കുള്ള ഇന്ധന സബ്സിഡിയിലും കഴിഞ്ഞ വർഷം 2018നെക്കാൾ ഇരട്ടിയിലധികം തുക ചെലവഴിച്ചു. 2018ൽ 20 ദശലക്ഷം റിയാലായിരുന്നത് കഴിഞ്ഞ വർഷം 39.9 ദശലക്ഷമായാണ് ഉയർന്നത്. വീട് നിർമാണ വായ്പ, സ്വകാര്യ േമഖല വായ്പ എന്നിവയിലുള്ള സബ്സിഡിയും കഴിഞ്ഞ വർഷം 42.5 ശതമാനം വർധിച്ചു. കഴിഞ്ഞ വർഷം 36.9 ശതമാനമായിരുന്നു ഇൗ േമഖലയിലെ സബ്സിഡി. 2018ൽ 25.9 ദശലക്ഷം റിയാലായിരുന്നു സബ്സിഡി. വിവിധ സർക്കാർ സംഘടനകൾക്ക് 190.1 ദശലക്ഷം റിയാൽ സാമ്പത്തിക സഹായം നൽകി. പൊതുമേഖല സ്ഥാപനങ്ങളുടെ പിന്തുണക്ക് 83.1 ദശലക്ഷം റിയാലും ആഭ്യന്തര, മേഖല, അന്താരാഷ്്ട്ര വിഷയങ്ങളിലെ സഹായത്തിനായി 78.1 ദശലക്ഷം റിയാലും സർക്കാർ സംഭാവന ചെയ്തു.
സാമ്പത്തിക പ്രയാസം വർധിക്കുന്ന സാഹചര്യമാണെങ്കിലും സർക്കാർ കമ്പനികളെയും സ്ഥാപനങ്ങളെയും സഹായിക്കുന്ന വിഷയത്തിൽ സർക്കാർ കൂടുതൽ ചെലവിടണമെന്ന് െസൻട്രൽ ബാങ്ക് അഭിപ്രായപ്പെടുന്നു. കഴിഞ്ഞ മാസം പ്രഖ്യാപിച്ച ഇടക്കാല സാമ്പത്തിക പരിഷ്കരണ പദ്ധതിയിൽ വിവിധ മേഖലകളിലെ സബ്സിഡികൾ ക്രമേണ ഒഴിവാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിെൻറ ഭാഗമായി ജലം, വൈദ്യുതി മേഖലകളിലെ സബ്സിഡി എടുത്തുകളയുകയും അതോടൊപ്പം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്വദേശികളിൽ മാത്രം സബ്സിഡി നിലനിർത്തുകയും ചെയ്യും. ഇതിെൻറ ഭാഗമായി ജല, വൈദ്യുതി നിരക്കുകൾ ക്രമേണ ഉയരുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.