പുതിയ മന്ത്രിമാരിൽ പകുതിയിലധികം പേരും 55 വയസ്സിനു താഴെയുള്ളവർ
text_fieldsമസ്കത്ത്: ഒമാനിൽ പുതുതായി നിയമിതരായ മന്ത്രിമാരിൽ 60 ശതമാനം പേരും 55 വയസ്സിനു താഴെയുള്ളവർ. ഉയർന്ന കാര്യക്ഷമതയുള്ള ഒരുകൂട്ടം യുവാക്കളെയാണ് ഭരണനേതൃതലത്തിൽ നിയമിച്ചിരിക്കുന്നതെന്ന് ഗവൺമെൻറ് കമ്യൂണിക്കേഷൻ സെൻറർ (ജി.സി) പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. സ്ത്രീകൾക്ക് മികച്ച പ്രാതിനിധ്യമാണ് പുനർവിന്യാസത്തിലുള്ളത്.
നാല് മന്ത്രിമാരും 17 അണ്ടർ സെക്രട്ടറിമാരും 45 വയസ്സിൽ താഴെയുള്ളവരാണ്. എട്ട് മന്ത്രിമാരും 18 അണ്ടർ സെക്രട്ടറിമാരും 45നും 50നുമിടയിൽ പ്രായമുള്ളവരാണ്. ഏഴുമന്ത്രിമാരും 28 അണ്ടർ സെക്രട്ടറിമാരും 51നും 55നുമിടയിൽ പ്രായമുള്ളവരാണ്. 26 മന്ത്രിമാരുടെയും 26 അണ്ടർ സെക്രട്ടറിമാരുടെയും 56 വയസ്സിന് മുകളിലാണ്. മന്ത്രിമാരുടെ നിർണയത്തിൽ ഉന്നത വിദ്യാഭ്യാസ യോഗ്യത കൂടി കണക്കിലെടുത്തിട്ടുണ്ടെന്ന് ജി.സി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 14 മന്ത്രിമാരും 31 അണ്ടർ സെക്രട്ടറിമാരും ഒരു ഉപപ്രധാനമന്ത്രിയും മാസ്റ്റേഴ്സ് യോഗ്യതയുള്ളവരാണ്. 13 മന്ത്രിമാർക്കും 28 അണ്ടർസെക്രട്ടറിമാർക്കും ഡോക്ടറൽ ബിരുദമുണ്ട്. ഒമ്പത് മന്ത്രിമാരും 24 അണ്ടർ സെക്രട്ടറിമാരും രണ്ട് ഉപപ്രധാനമന്ത്രിമാരും ബാച്ച്ലർ ബിരുദധാരികളാണ്. ഒമ്പത് മന്ത്രിമാർക്കും അഞ്ച് അണ്ടർസെക്രട്ടറിമാർക്കും ജനറൽ ഡിപ്ലോമയാണ് ഉള്ളത്.
എട്ട് വനിതകളാണ് ഇപ്പോൾ മന്ത്രിസഭയിലുള്ളത്. ഇതിൽ മൂന്നു പേർക്ക് മാസ്റ്റേഴ്സ് യോഗ്യതയും നാലുപേർക്ക് ഡോക്ടറേറ്റ് ബിരുദ യോഗ്യതയും ഒരാൾക്ക് ബാച്ച്ലർ ബിരുദവുമാണ് ഉള്ളത്.
ഭരണതലത്തിൽ പുനർവിന്യാസം നടത്താനുള്ള സുൽത്താെൻറ ഉത്തരവിനെ വാഷിങ്ടൺ പോസ്റ്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലേഖനത്തിൽ പ്രശംസിച്ചിരുന്നു. മേഖലയിലെ പ്രത്യേക സ്ഥിതിവിശേഷങ്ങളുടെയും എണ്ണവിലയിടിവും കോവിഡും മൂലമുള്ള സാമ്പത്തിക ആഘാതങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ലേഖനത്തിൽ പറയുന്നു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ഭരണതലത്തിൽ ഉൾപ്പെടുത്താനുള്ള സുൽത്താെൻറ തീരുമാനം പുതിയ ഉണർവ് പകരുന്ന ഒന്നാണെന്ന് മജ്ലിസുശ്ശൂറയും പ്രസ്താവനയിൽ അറിയിച്ചു. ഒമാൻ വിഷൻ 2040യുടെ ലക്ഷ്യങ്ങൾ നേടാനും ഒമാെൻറ വികസനത്തിെൻറ പുതിയ ചക്രവാളത്തിൽ എത്തിക്കണമെന്ന സുൽത്താെൻറ തീരുമാനം സാക്ഷാത്കരിക്കുന്നതിനും പുതിയ തീരുമാനം വഴി സാധിക്കുെമന്ന് മജ്ലിസുശ്ശൂറയുടെ പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.