ലോകത്തിലെ ഏറ്റവും മനോഹര കപ്പൽ നാളെ മസ്കത്തിലെത്തും
text_fieldsമസ്കത്ത്: ലോകത്തിലെ ഏറ്റവും മനോഹരമായ കപ്പൽ ബുധനാഴ്ച ഒമാനിലെത്തുന്നു. രണ്ട് വർഷത്തെ ലോക പര്യടനത്തിന്റെ ഭാഗമായി ഇറ്റാലിയൻ കപ്പലായ അമേരിഗോ വെസ്പുച്ചിയാണ് ജനുവരി എട്ട് മുതൽ 12വരെ മത്രയിലെ സുൽത്താൻ ഖാബൂസ് തുറമുഖത്ത് നങ്കൂരമിടുന്നത്. ബുധനാഴ്ച രാവിലെ എട്ടിന് സുൽത്താൻ ഖാബൂസ് തുറമുഖത്തെ ആറാം ബെർത്തായിരിക്കും കപ്പൽ എത്തിച്ചേരുക. കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങിൽ ഒമാനിലെ ഇറ്റാലിയൻ അംബാസഡർ, പിയർലൂജി ഡി എലിയ, അഡ്മിറൽ എന്റിക്കോ ക്രെഡൻഡിനോ, ഇറ്റാലിയൻ നാവികസേനാ മേധാവി, പ്രാദേശിക ഭരണകൂടവും സൈനിക ഉദ്യോഗസ്ഥരും സംബന്ധിക്കും. പൊതുജനങ്ങൾക്ക് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കപ്പൽ സന്ദർശിക്കാൻ കഴിയും. വെസ്പുച്ചിയും തുറമുഖ സന്ദർശനത്തോടനുബന്ധിച്ച് ഇറ്റാലിയൻ നാവികസേനാ മേധാവി അഡ്മിറൽ എന്റിക്കോ ക്രെഡൻഡിനോ സുൽത്താനേറ്റിലെത്തും. ജനുവരി എട്ട് മുതൽ 12വരെ സസ്റ്റയ്നബിൾ സിറ്റി ഇത്തി എക്സ്പീരിയൻസ് സെന്ററിൽ ‘വോയേജസ് അക്രോസ് ഓഷ്യൻസ്: ദി ലെഗസി ഓഫ് അമേരിഗോ വെസ്പുച്ചി ആൻഡ് ഷബാബ് ഒമാനി II മാരിടൈം ഹെറിറ്റേജ്’ എന്നപേരിൽ ഫോട്ടോ പ്രദർശനവും നടത്തും.
ഇറ്റാലിയൻ നാവികസേനയുടെ പരിശീലനക്കപ്പലായ അമേരിഗോ വെസ്പുച്ചി വേൾഡ് ടൂറിന്റെ ഭാഗമായാണ് സുൽത്തനേറ്റിലേക്കുള്ള വരവ്. ഒമാനിലേക്കുള്ള കപ്പലിന്റെ ആദ്യ സന്ദർശനമാണിത്. തൊണ്ണൂറു വർഷത്തിലേറെ പാരമ്പര്യ നാവിക കപ്പലാണ് അമേരിഗോ വെസ്പുച്ചി. ഇറ്റലിയുടെ ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ചിഹ്നങ്ങളിലൊന്നാണ്. 2023ജൂലൈ ഒന്നിന് ജെനോവ തുറമുഖത്ത്നിന്നാണ് കപ്പൽ പുറപ്പെട്ടത്. ഇറ്റലിയെ ഒരു രാജ്യമാക്കി മാറ്റുന്ന സംസ്കാരം, ചരിത്രം, നവീകരണം, ശാസ്ത്രം, ഗവേഷണം, സാങ്കേതികവിദ്യ എന്നിവ ഇതിനോടൊപ്പം പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.